പാ​ച​ക​വാ​ത​ക​വി​ല കു​റ​യ്ക്ക​ണ​മെ​ന്ന്
Friday, November 26, 2021 1:03 AM IST
മ​ല​പ്പു​റം: രാ​ജ്യാ​ന്ത​ര​വി​പ​ണി​യി​ൽ ക്രൂ​ഡോ​യി​ൽ വി​ല കു​റ​ഞ്ഞി​ട്ടും പെ​ട്രോ​ൾ, ഡീ​സ​ൽ, പാ​ച​ക​വാ​ത​ക​വി​ല കു​റ​യ്ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ എ​ണ്ണ​ക​ന്പ​നി​ക​ളോ​ടു നി​ർ​ദേ​ശി​ക്കാ​ത്ത​ത് ഈ ​കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ന​ട്ടം തി​രി​യു​ന്ന ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ് ബി ​ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. ഗാ​ർ​ഹി​ക​ആ​വ​ശ്യ​ത്തി​നു ഉ​പ​യോ​ഗി​ക്കു​ന്ന പാ​ച​ക​വാ​ത​ക​ത്തി​നു സ​ബ്സി​ഡി നി​ർ​ത്ത​ലാ​ക്കി​യി​ട്ടു ര​ണ്ടു​വ​ർ​ഷ​ത്തോ​ള​മാ​യി.
ഇ​ത് പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി.​പീ​റ്റ​ർ അ​ധ്യ​ക്ഷ്യം വ​ഹി​ച്ചു.​ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ നാ​സ​ർ കൊ​ട്ടാ​രം, കെ.​എം.​ജോ​സ്, മു​ഹ​മ്മ​ദ് റാ​ഫി, വി.​കെ.​ഷം​സു​ദ്ദീ​ൻ, ര​വീ​ന്ദ്ര​ൻ, അ​സ​ൻ, അ​ബ്ദു​ൾ റ​സാ​ഖ്, അ​ബ്ദു​ൾ റ​ഷീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.