ബാ​ല്യം പ​ദ്ധ​തി: അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തു ത​ല ഉ​ദ്ഘാ​ട​നം
Friday, November 26, 2021 1:04 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 2021-22 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഭാ​ര​തീ​യ ചി​കി​ത്സാവ​കു​പ്പ് ഐ​സി​ഡി​എ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന ര​ണ്ടു മു​ത​ൽ അ​ഞ്ചു വ​യ​സ് വ​രെ​യു​ള്ള രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി കു​റ​ഞ്ഞ കു​ഞ്ഞു​ങ്ങ​ൾ​ക്കു​ള്ള ആ​യു​ർ​വേ​ദ പ​ദ്ധ​തി​യാ​യ ബാ​ല്യം പ​ദ്ധ​തി​യു​ടെ അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ മെ​ന്പ​ർ ഷ​ഹ​ർ​ബാ​ൻ നി​ർ​വ​ഹി​ച്ചു. അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സ​ഈ​ദ ടീ​ച്ച​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​ബീ​ർ ക​റു​മൂ​ക്കി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർകെ.​ദി​ലീ​പ്, സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​ന്മാ​രാ​യ ഷം​സാ​ദ് ബീ​ഗം, സ​ലീ​ന താ​ണി​യ​ൻ, സു​നി​ൽ ബാ​ബു വാ​ക്കാ​ട്ടി​ൽ,ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ നാ​രാ​യ​ണ​ൻ, ക​ദീ​ജ, അ​നി​ൽ പു​ലി​പ്ര, സെ​ക്ര​ട്ട​റി അ​ഭി​ലാ​ഷ്, ബി​ന്ദു, ഡോ.​മു​ഹ​മ്മ​ദ് ഷാ​ന​വാ​സ് ത​യ്യി​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.