ജൈ​വ​വൈ​വി​ധ്യ അ​വാ​ർ​ഡ് ക​രു​വാ​ര​കു​ണ്ട് ഹ​യ​ർസെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്
Saturday, November 27, 2021 12:39 AM IST
ക​രു​വാ​ര​കു​ണ്ട്: സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡി​ന്‍റെ 2020 ലെ ​മി​ക​ച്ച ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണ വി​ദ്യാ​ല​യം അ​വാ​ർ​ഡ് ക​രു​വാ​ര​കു​ണ്ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ ത​ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി എം.​വി ഗോ​വി​ന്ദ​നി​ൽ നി​ന്നു പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​കെ അ​ബ്ദു​ൾ​ക​രീം, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി.​എം ഹ​രി​ദാ​സ​ൻ എ​ന്നി​വ​ർ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി. കാ​ൽ​ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ തെ​റാ​പ്പി ഗാ​ർ​ഡ​ൻ, ബ​ട്ട​ർ​ഫ്ളൈ​സ്, പ​ഴ​വ​ർ​ഗ,ഒൗ​ഷ​ധ, പ​ച്ച​ക്ക​റി, മ​ൽ​സ്യ ഉ​ദ്യാ​ന​ങ്ങ​ൾ, മ​ധു​ര​വ​നം, വി​വി​ധ വൃ​ക്ഷ​ങ്ങ​ൾ, ചെ​ടി​ക​ൾ, ജീ​വി​ക​ൾ എ​ന്നി​വ​യു​ടെ ര​ജി​സ്റ്റ​റു​ക​ൾ, വ​ന​ശ്രീ ഓ​ഡി​റ്റോ​റി​യം എ​ന്നി​വ​യാ​ണ് സ്കൂ​ളി​നു അ​വാ​ർ​ഡ് നേ​ടി​ക്കൊ​ടു​ത്ത​ത്.
ഉ​പ​പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജേ​ക്ക​ബ് മ​നാ​ത്തോ​സ്, എ.​എം ജാ​ലി, കെ.​ശി​വ​ശ​ങ്ക​ര​ൻ, പി.​സു​നി​ൽ, കെ.​രാ​മ​ദാ​സ് എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.