പ​ര​പ്പ​ന​ങ്ങാ​ടി ബാ​ങ്കി​ലെ മോ​ഷ​ണം; 11 വ​ർ​ഷ​ത്തി​നു ശേ​ഷം പ്ര​തി പി​ടി​യി​ൽ
Saturday, November 27, 2021 12:39 AM IST
പ​ര​പ്പ​ന​ങ്ങാ​ടി: പ​ര​പ്പ​ന​ങ്ങാ​ടി അ​ഞ്ച​പ്പു​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ര​പ്പ​ന​ങ്ങാ​ടി കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കി​ന്‍റെ പി​ൻ​ഭാ​ഗ​ത്തു​ള്ള ജ​ന​ൽ​ചി​ല്ല് ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ 11 വ​ർ​ഷ​ത്തി​നു ശേ​ഷം പി​ടി​കൂ​ടി. നി​ര​വ​ധി മോ​ഷ​ണ​ക്കേ​സി​ൽ പ്ര​തി​യാ​യ ത​മി​ഴ്നാ​ട് കു​റു​വാ സം​ഘ​ത്തി​ലെ കു​ഞ്ഞ​ൻ എ​ന്ന അ​റ​മു​ഖ​നെ​യാ​ണ് മാ​സ​ങ്ങ​ൾ നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​ൽ വ​ളാ​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പൂ​ക്കാ​ട്ടി​രി അ​ത്തി​പ്പ​റ്റ​യി​ൽ നി​ന്നു ഇ​ന്ന​ലെ പി​ടി​കൂ​ടി​യ​ത്.
പ്ര​തി സ്ഥ​ല​ത്ത് ഒ​ളി​വി​ൽ താ​മ​സ​മു​ണ്ടെ​ന്നു വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​വി​ടെ ദി​വ​സ​ങ്ങ​ളോ​ളം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ​യ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.
ഇ​യാ​ളു​ടെ പേ​രി​ൽ ഗു​രു​വാ​യൂ​ർ, ചാ​വ​ക്കാ​ട്, പൊ​ന്നാ​നി, ക​ൽ​പ്പ​ക​ഞ്ചേ​രി, മ​ഞ്ചേ​രി എ​ന്നീ സ്റ്റേ​ഷ​നി​ലും മ​റ്റും ക​ള​വു കേ​സു​ക​ളു​ണ്ട്. പ്ര​തി​യെ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​സ്. സു​ജി​ത്ത് ദാ​സി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം താ​നൂ​ർ ഡി​വൈ​എ​സ്പി മൂ​സ വ​ള്ളി​ക്കാ​ട​ൻ, പ​ര​പ്പ​ന​ങ്ങാ​ടി ഇ​ൻ​സ്പ​ക്ട​ർ ഹ​ണി കെ. ​ദാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘാം​ഗ​ങ്ങ​ളാ​യ സ​ലേ​ഷ്, സ​ബ​റു​ദീ​ൻ, അ​ഭി​മ​ന്യു, ആ​ൽ​ബി​ൻ, വി​പി​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ക​വ​ർ​ച്ച ഭ​വ​ന ഭേ​ദ​നം, എ​ടി​എം പൊ​ളി​ക്ക​ൽ എ​ന്നി​വ​യാ​യി കു​ന്നം​കു​ളം പ​ര​പ്പ​ന​ങ്ങാ​ടി, താ​നൂ​ർ, എ​ട​ക്ക​ര എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ഇ​യാ​ൾ.