സ്വാ​ദൂ​റും വി​ഭ​വ​ങ്ങ​ളു​മാ​യി ‘ഉ​മ്മാ​ന്‍റെ വ​ട​ക്കി​നി​ക്ക്’ തു​ട​ക്ക​മാ​യി
Saturday, November 27, 2021 12:41 AM IST
മ​ല​പ്പു​റം: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ​യും മ​ല​പ്പു​റം ന​ഗ​ര​സ​ഭ​യു​ടെ​യും ദേ​ശീ​യ ന​ഗ​ര ഉ​പ​ജീ​വ​ന ദൗ​ത്യ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ രു​ചി വൈ​വി​ധ്യ​ങ്ങ​ളോ​ടെ കു​ടും​ബ​ശ്രീ ഭ​ക്ഷ്യ വി​പ​ണ​ന മേ​ള ‘ഉ​മ്മാ​ന്‍റെ വ​ട​ക്കി​നി’​യ്ക്ക് മ​ല​പ്പു​റം ടൗ​ണ്‍ ഹാ​ളി​ൽ തു​ട​ക്ക​മാ​യി. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മു​ജീ​ബ് കാ​ടേ​രി മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​വി​ഡി​ന് ശേ​ഷം കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഭ​ക്ഷ്യ​മേ​ള​യി​ൽ ഒ​ന്പ​ത് ഭ​ക്ഷ​ണ കൗ​ണ്ട​റു​ക​ളി​ലാ​യി ച​ട്ടി​പ്പ​ത്തി​രി, കി​ളി​ക്കൂ​ട്, ഉ​ന്ന​ക്കാ​യ, ചി​ക്ക​ൻ റോ​ൾ, വി​വി​ധ​ത​രം ബി​രി​യാ​ണി, സ്നാ​ക്സ് വി​ഭാ​ഗ​ങ്ങ​ൾ, ചി​ക്ക​ൻ ചീ​റി​പ്പാ​ഞ്ഞ​ത്, ച​തി​ക്കാ​ത്ത സു​ന്ദ​രി, ക​രി​ഞ്ചീ​ര​ക കോ​ഴി, ക​പ്പ ബി​രി​യാ​ണി, ക​മീ​ൻ ക​റി, തേ​ങ്ങ ചോ​റ് ബീ​ഫ്, വി​വി​ധ​ത​രം ദോ​ശ​ക​ൾ, കേ​ക്കു​ക​ൾ തു​ട​ങ്ങി​യ​വ​യു​ണ്ട്.
കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ​ക്കാ​യി പാ​യ​സ മ​ത്സ​ര​വും ന​ട​ത്തി​യി​രു​ന്നു. ഇ​ല വി​ഭ​വ​ങ്ങ​ൾ, പ​ഴ​വി​ഭ​വ​ങ്ങ​ൾ, പ​ല​ഹാ​ര​ങ്ങ​ൾ, കേ​ക്ക് നി​ർ​മാ​ണം തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തും. മ​ല​പ്പു​റം ന​ഗ​ര​സ​ഭ, മ​ല​പ്പു​റം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളാ​ണ് മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. വി​വി​ധ കു​ടും​ബ​ശ്രീ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ സ്റ്റാ​ളു​ക​ൾ മേ​ള​യി​ലു​ണ്ട്. ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണം നാ​ട​ൻ രു​ചി​യി​ൽ മേ​ള​യി​ൽ നി​ന്നു ല​ഭി​ക്കും. ഈ ​മാ​സം 30 വ​രെ​യാ​ണ് ഭ​ക്ഷ്യമേ​ള ന​ട​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭാ സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ മ​റി​യു​മ്മ ശ​രീ​ഫ്, പി.​കെ സ​ക്കീ​ർ ഹു​സൈ​ൻ, പി.​കെ ഹ​ക്കീം, സി​ദീ​ഖ് നു​റേ​ങ്ങ​ൽ, പ്ര​തി​പ​ക്ഷ നേ​താ​വ് ഒ. ​സ​ഹ​ദേ​വ​ൻ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ സി. ​സു​രേ​ഷ്, പി.​എ​സ്.​എ ഷ​ബീ​ർ, സി​ഡി​എ​സ് അ​ധ്യ​ക്ഷ വി.​കെ ജ​മീ​ല തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.