കാ​രു​ണ്യ, സേ​വ​ന രം​ഗ​ത്ത് ശ്ര​ദ്ധേ​യ​മാ​യി ട്രോ​മാകെ​യ​ർ പെ​രി​ന്ത​ൽ​മ​ണ്ണ സ്റ്റേ​ഷ​ൻ യൂ​ണി​റ്റ്
Monday, November 29, 2021 12:26 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കാ​രു​ണ്യ, സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തി​ള​ക്ക​വു​മാ​യി ജി​ല്ല ട്രോ​മാ കെ​യ​ർ പെ​രി​ന്ത​ൽ​മ​ണ്ണ സ്റ്റേ​ഷ​ൻ യൂ​ണി​റ്റ് ശ്ര​ദ്ധേ​യ​മാ​കു​ന്നു. യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സാ​ന്ത്വ​നം ഡെ ​കെ​യ​റി​ന്‍റെ 25000 സ്ക്വ​യ​ർ ഫീ​റ്റി​ലു​ള്ള പു​തി​യ കെ​ട്ടി​ടം യൂ​ണി​റ്റ് ലീ​ഡ​ർ ജ​ബ്ബാ​ർ ജൂ​ബി​ലി, ഡെ​പ്യൂ​ട്ടി ലീ​ഡ​ർ സി​റാ​ജ് വ​ലി​യ​ങ്ങാ​ടി, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി നൗ​ഷാ​ദ​ലി പു​ത്ത​ന​ങ്ങാ​ടി എ​ന്നി​വ​രു​ടെ നേ​തൃ​ത്തി​ൽ 18ല​ധി​കം വോ​ള​ണ്ടി​യ​ർ​മാ​ർ ചേ​ർ​ന്നു ശു​ചീ​ക​ര​ണം ന​ട​ത്തി നൂ​റുസേ​വ​ന, കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തി​ക​ച്ചു.
11 മാ​സ​ത്തി​നി​ട​ക്ക് മ​ല​പ്പു​റം ജി​ല്ലാ ട്രോ​മാ കെ​യ​ർ പെ​രി​ന്ത​ൽ​മ​ണ്ണ സ്റ്റേ​ഷ​ൻ യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ക​ർ, ലീ​ഡ​ർ ജ​ബ്ബാ​ർ ജൂ​ബി​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​പ്പ​ക​ലി​ല്ലാ​തെ കാ​രു​ണ്യ, ജ​ന​സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സ​ജീ​വ​മാ​യി​രു​ന്നു.പ്ര​തി​ഫ​ലം പ്ര​തീ​ക്ഷി​ക്കാ​തെ​യാ​യി​രു​ന്നു ഇ​വ​രു​ടെ സേ​വ​നം. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ പ​ട്ടി​ക​ളു​ടെ ശു​ശ്രൂ​ഷ മു​ത​ൽ സ്നേ​ക്ക് റെ​സ്ക്യൂ, ഫ​യ​ർ റെ​സ്ക്യൂ, വാ​ട്ട​ർ റെ​സ്ക്യൂ തു​ട​ങ്ങി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​വ​ർ സ​ജീ​വ​മാ​ണ്. ബേ​സി​ക് ലൈഫ് സ​പ്പോ​ർ​ട്ട് പ​രി​ശീ​ല​നം മു​ത​ൽ കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ ട്രെ​യി​നിം​ഗ് വ​രെ ല​ഭി​ച്ച​വ​രാ​ണ് ഇ​വ​ർ.

സോ​ഫ്റ്റ് ബോ​ൾ
ചാ​ന്പ്യ​ൻ​ഷി​പ്പ്
നി​ല​ന്പൂ​ർ: ജി​ല്ലാ സോ​ഫ്റ്റ് ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് മ​ത്സ​ര​ത്തി​ന്‍റെ പു​രു​ഷവി​ഭാ​ഗ​ത്തി​ൽ പ​ര​പ്പ​ന​ങ്ങാ​ടി ബു​ൾ​പെ​ൻ അ​ക്കാ​ഡ​മി ചാ​ന്പ്യ​ൻ​മാ​രാ​യി. ഫൈ​ന​ലി​ൽ അ​മ​ൽ കോ​ള​ജി​നെ (80) പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ബു​ൾ​പെ​ൻ അ​ക്കാ​ഡ​മി കീ​രീ​ടം നേ​ടി​യ​ത്. പ​ര​പ്പ​ന​ങ്ങാ​ടി എ​സ്എ​ൻ​എം​എ​ച്ച്എ​സ്എ​സ് മൂ​ന്നാം സ്ഥാ​നം നേ​ടി (12). ഷോ​ക്കേ​ർ​സ് നി​ല​ന്പൂ​രി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ്പ​ര​പ്പ​ന​ങ്ങാ​ടി മൂ​ന്നാം സ്ഥാ​നം നേ​ടി​യ​ത്.
വ​നി​താ വി​ഭാ​ഗ​ത്തി​ൽ അ​മ​ൽ കോ​ള​ജ് ഒ​ന്നാം സ്ഥാ​ന​വും പോ​ത്തു​ക​ൽ കാ​തോ​ലി​ക്കേ​റ്റ് എ​ച്ച്എ​സ്എ​സ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി.
ജൂ​ണി​യ​ർ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ബു​ൾ​പെ​ൻ അ​ക്കാ​ഡ​മി ഒ​ന്നും ഷോ​ക്കേ​ർ​സ് നി​ല​ന്പു​ർ ര​ണ്ടും സ്ഥാ​നം നേ​ടി. ജൂ​ണി​യ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ പോ​ത്തു​ക​ൽ കാ​തോ​ലി​ക്കേ​റ്റ് സ്കൂ​ൾ ഒ​ന്നും ഷോ​ക്കേ​ർ​സ് നി​ല​ന്പൂ​ർ, അ​മ​ൽ കോ​ള​ജ് എ​ന്നി​വ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളും നേ​ടി. നി​ല​ന്പു​ർ അ​മ​ൽ കോ​ള​ജി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്.