ഷെ​ൽ​ട്ട​ർ ഹോ​സ്റ്റ​ലി​ലെ കു​ട്ടി​ക​ളോ​ടൊ​പ്പം ‘കു​റു​പ്പ്’ സി​നി​മ​യു​ടെ വി​ജ​യാ​ഘോ​ഷം
Monday, November 29, 2021 12:26 AM IST
നി​ല​ന്പൂ​ർ: ദു​ൽ​ഖ​ർ സ​ൽ​മാ​ൻ സി​നി​മ ‘കു​റു​പ്പ്’ മെ​ഗാ​ഹി​റ്റ് ആ​യ​തി​ന്‍റെ വി​ജ​യാ​ഘോ​ഷം ന​ട​ത്തി. ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ഫാ​ൻ​സ് ആ​ൻ​ഡ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ നി​ല​ന്പൂ​ർ, വ​ണ്ടൂ​ർ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​ർ ബി​ആ​ർ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഷെ​ൽ​ട്ട​ർ റ​സി​ഡ​ൻ​ഷ്യ​ൽ ഹോ​സ്റ്റ​ലി​ലെ കു​ട്ടി​ക​ളോ​ടൊ​പ്പ​മാ​ണ് കേ​ക്ക് മു​റി​ച്ചും മ​ധു​ര പ​ല​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തും സി​നി​മ​യു​ടെ വി​ജ​യം ആ​ഘോ​ഷി​ച്ച​ത്.
നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ അ​രു​മ ജ​യ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ്രൊ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം. ​മ​നോ​ജ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് റ​മീ​സ്, സെ​ക്ര​ട്ട​റി സ​ൻ​ജി​ദ്, ട്രഷറർ അ​ൻ​ഷി​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് റി​ഡാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.