എ​യ്ഡ്സ് ദി​നാ​ച​ര​ണം: ജി​ല്ല​യി​ൽ നാ​ളെ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ
Tuesday, November 30, 2021 12:15 AM IST
മ​ല​പ്പു​റം: ലോ​ക എ​യ്ഡ്സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ജി​ല്ലാ​ത​ല പ​രി​പാ​ടി നാ​ളെ രാ​വി​ലെ 10ന് ​മ​ല​പ്പു​റം ബ​സ് സ്റ്റാ​ൻ​ഡ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പി.​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​രോ​ഗ്യ​വ​കു​പ്പ്, ആ​രോ​ഗ്യ​കേ​ര​ളം, ജി​ല്ലാ ടി​ബി സെ​ന്‍റർ എ​ന്നി​വ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന എ​യ്ഡ്സ് ദി​നാ​ച​ര​ണ പ​രി​പാ​ടി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എം.​കെ.​റ​ഫീ​ഖ അ​ധ്യ​ക്ഷ​യാ​കും. രാ​വി​ലെ ഒ​ൻ​പ​തി​ന് മ​ല​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് നി​ന്നാ​രം​ഭി​ക്കു​ന്ന സ​ന്ദേ​ശ റാ​ലി മ​ല​പ്പു​റം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മു​ജീ​ബ് കാ​ടേ​രി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ.​രേ​ണു​ക ദി​നാ​ച​ര​ണ സ​ന്ദേ​ശം ന​ൽ​കും.
ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ.​ടി.​എ​ൻ.​അ​നൂ​പ് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും. തു​ട​ർ​ന്ന് പ​ക​ൽ 11ന് ​ക​ന​ൽ തി​രു​വാ​ലി നാ​ട​ൻ പാ​ട്ടും ച​ട്ടി​പ്പ​റ​ന്പ് എ​ഡ്യു​കെ​യ​ർ ഡെ​ന്‍റൽ കോള​ജ് സ്കി​റ്റും അ​വ​ത​രി​പ്പി​ക്കും. ‘അ​സ​മ​ത്വ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാം എ​യ്ഡ്സും മ​ഹാ​മാ​രി​ക​ളും ഇ​ല്ലാ​താ​ക്കാം’ എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ് ഈ ​വ​ർ​ഷ​ത്തെ എ​യ്ഡ്സ് ദി​നാ​ച​ര​ണം. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് വൈ​കീ​ട്ട് 5.30ന് ​മ​ല​പ്പു​റം ന​ഗ​ര​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃത്വ​ത്തി​ൽ തെ​രു​വു​നാ​ട​കം അ​വ​ത​രി​പ്പി​ക്കും. വൈ​കീ​ട്ട് ആ​റി​ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സു​ജി​ത്ത്ദാ​സ് ‘മെ​ഴു​കു​തി​രി തെ​ളി​യി​ക്ക​ൽ’ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ത്രി എ​ട്ടി​ന് കോ​ട്ട​പ്പ​ടി ട​ർ​ഫി​ൽ ഫു​ട്ബോ​ൾ മ​ത്സ​ര​വും സം​ഘ​ടി​പ്പി​ക്കും. കേ​ര​ള യൂ​ത്ത് വെ​ൽ​ഫെ​യ​ർ ബോ​ർ​ഡ്, മ​ല​പ്പു​റം കെഎച്ച്ആ​ർ​എ, ച​ട്ടി​പ്പ​റ​ന്പ് എ​ഡ്യു​കെ​യ​ർ ഡെന്‍റൽ കോ​ളേ​ജ്, സ്കൗ​ട്ട്സ് ആ​ന്‍റ് എ​ൻ​സി​സി, ട്രോ​മാ​കെ​യ​ർ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ദി​നാ​ച​ര​ണം.