കരുവാരകുണ്ട് :ഗർഭസ്ഥ ശിശുവിന്റെ ചികിത്സക്കായി ഏഴു ലക്ഷം രൂപ കൈമാറി. നീലാഞ്ചേരി ചേന്പിലാംപറ്റ റഹീസുൽ ജുനൈദിന്റെ ഭാര്യ അമർഷോ ബിദയുടെ ഗർഭസ്ഥ ശിശുവിന്റെ ചികിത്സക്കാണ് ജിജികെയുടെ നേതൃത്വത്തിൽ ഏഴു ലക്ഷം രൂപ കൈമാറിയത്. എട്ടു മാസം ഗർഭസ്ഥ അവസ്ഥയിലുള്ള കുട്ടിക്ക് ഹൃദയത്തിൽ ശുദ്ധരക്തവും അശുദ്ധ രക്തവും സംക്രമിക്കുന്ന വാൽവുകൾ മാറിയാണ് പ്രവർത്തിക്കുന്നത്. പ്രസവ ശേഷം ഹാർട്ട് വാൽവ് ശാസ്ത്രകിയ നടത്താനാണ് സഹായ തുക കൈമാറിയത്. ഇരു വൃക്കകളും തകരാറിലായ കുണ്ടിലാംപാടം പന്തപ്പാടൻ ഷഫീഖിന് സമാഹരിച്ച ചികിത്സ സഹായ തുകയിൽ നിന്നാണ് തുക കൈമാറിയത്.
ജിജികെ ചെയർമാൻ ഷമീർ കുന്നമംഗലം, വാർഡംഗങ്ങളായ കെ.മുനീർ, സി. സുജാത, ടി.എച്ച്. ലൈല, എ.കെ.ജംഷീർ, ടി.പി. ശിഹാബ്, ഹാരിസ് ബാബു, അഷ്റഫ് കാളികാവ്, ഷാക്കിർ തുവൂർ, വി.പി.റഫീഖ്, യു.സുമിത്ത്,നജ്മു എറണാകുളം, നവാസ് നെച്ചിയൻ, സാഫി, ഫൈസൽ കാരാടൻ, സിറാജ്, നുഹ് മാൻ, സിയാദ് തുടങ്ങിയവർ പ്രസംഗിച്ചു.