പോ​ത്തു​ക​ല്ലി​ല്‍ ബാ​ല്യം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Wednesday, December 1, 2021 12:40 AM IST
എ​ട​ക്ക​ര: ര​ണ്ടു മു​ത​ല്‍ അ​ഞ്ചു വ​രെ പ്രാ​യ​മു​ള്ള അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ളു​ടെ പ്ര​തി​രോ​ധ ശേ​ഷി വ​ര്‍​ധി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന ബാ​ല്യം പ​ദ്ധ​തി​ക്ക് പോ​ത്തു​ക​ല്ലി​ല്‍ തു​ട​ക്ക​മാ​യി. മു​ണ്ടേ​രി ആ​യു​ര്‍​വേ​ദ ഡി​സ്‌​പെ​ന്‍​സ​റി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ദ്യാ​രാ​ജ​ന്‍ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, പോ​ത്തു​ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി​പി​ന്‍ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ. ​റു​ബീ​ന, അം​ഗ​ങ്ങ​ളാ​യ കെ. ​ഷ​റ​ഫു​ന്നി​സ, പി.​എ​ൻ. ക​വി​ത തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.