കൊ​ള​ത്തൂ​ർ നാ​ഷ​ണ​ൽ ഹൈ​സ്കൂ​ളി​ൽ ‘ന​ക്ഷ​ത്ര​ത്തിള​ക്കം’
Friday, December 3, 2021 12:34 AM IST
കൊ​ള​ത്തൂ​ർ: നാ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ യു​പി, ഹൈ​സ്കൂ​ൾ വി​ഭാ​ഗം ജി​ല്ലാ സ​ബ്ബ് ജി​ല്ല ശാ​സ്ത്ര രം​ഗം മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് ആ​ദ​ര​മൊ​രു​ക്കി ന​ക്ഷ​ത്രത്തിള​ക്കം -2021. ഹെ​ഡ്മി​സ്ട്ര​സ് ഉ​ഷ ടീ​ച്ച​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ച​ട​ങ്ങ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം റ​ഹ്മ​ത്തു​ന്നീ​സ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പൽ സി.​വി മു​ര​ളി സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. പി​ടി​എ താ​ത്കാ​ലി​ക എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ തേ​ക്ക​ത്ത് മു​ര​ളി, മ​ണി​ക​ണ്ഠ​ൻ കൊ​ള​ത്തൂ​ർ, സ​ര​സ്വ​തി, ഡെ​പ്യൂ​ട്ടി ഹെ​ഡ് മാ​സ്റ്റ​ർ ബി​നൂ​പ്കു​മാ​ർ, സീ​നി​യ​ർ അ​ധ്യാ​പ​ക​രാ​യ സി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, വി.​കെ.​രാ​ജ​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഗീ​ത, വി​വി​ധ ക്ല​ബ് ക​ണ്‍​വീ​ന​ർ​മാ​രാ​യ രേ​ഖ, മീ​ര, മൈ​മൂ​ന ഹ​ഫ്സ​ത്ത് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ച​ട​ങ്ങി​ന് സി.​എ​സ്.​ദി​വ്യ സ്വാ​ഗ​ത​വും സി.​സു​മ ന​ന്ദി​യും പ​റ​ഞ്ഞു.