യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി 25,000 രൂ​പ ന​ൽ​കി മാ​തൃ​ക​യാ​യി
Friday, December 3, 2021 12:34 AM IST
നി​ല​ന്പൂ​ർ: 26 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു ശേ​ഷം കെഎസ്ഇ​ബി ലി​മി​റ്റ​ഡ് അ​ക​ന്പാ​ടം ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​നി​ൽ നി​ന്ന് വി​ര​മി​ച്ച ഓ​വ​ർ​സി​യ​ർ വി. ​പ​ദ്മ​നാ​ഭ​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യി വൈ​ദ്യു​തി ചാ​ർ​ജ് അ​ട​ക്കു​ന്ന​തി​ന് ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ൾ​ക്കും വീ​ട് വൈ​ദ്യു​തീ​ക​രി​ക്കു​ന്ന​തി​ന് ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു​മാ​യി 25,000 രൂ​പ​യു​ടെ ഫ​ണ്ട് പ​ദ്മ​നാ​ഭ​ൻ മീ​റ്റി​ങ്ങി​ൽ ഓ​ഫീ​സി​ൽ ഏ​ൽ​പ്പി​ച്ചു.
യോ​ഗ​ത്തി​ൽ നി​ല​ന്പൂ​ർ ഇ​ല​ക്ട്രി​ക്ക​ൽ സ​ർ​ക്കി​ൾ ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​ർ പി.​ഐ.​ലി​ൻ, ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ശാ​ലി​നി സി​റി​ൾ, സ​ബ് ഡി​വി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ ര​ഞ്ജി​ത്ത് ആന്‍റോ, സ​ഹ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.