കി​ഡ്നി ചി​കി​ത്‌സാ സ​ഹാ​യ ഫു​ട്ബോ​ൾ മ​ത്സ​രം: ധ​ന​സ​ഹാ​യം കൈ​മാ​റി
Friday, December 3, 2021 12:34 AM IST
കാ​ളി​കാ​വ്: അ​ഞ്ച​ച്ച​വി​ടി എ​ൻ​എ​സ്‌​സി ക്ല​ബ്ബ് ന​ട​ത്തി​യ കി​ഡ്നി രോ​ഗ ചി​കി​ത്സാ സ​ഹാ​യ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റിൽ ല​ഭി​ച്ച തു​ക കൈ​മാ​റി.
ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് ഏ​റെ മാ​തൃ​ക​യാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് എ​ൻ​എ​സ്‌​സി ക്ല​ബ്ബ് ന​ട​ത്തി വ​രു​ന്ന​ത്. പ്ര​ദേ​ശ​ത്തെ കി​ഡ്നി രോ​ഗി​യാ​യ വീ​ട്ട​മ്മ​യു​ടെ ഡ​യാ​ലി​സി​സ് ധ​ന​ശേ​ഖ​ര​ണാ​ർ​ത്ഥ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കി​ക്കോ​ഫ് ട​ർ​ഫ് സ്റ്റേ​ഡി​യ​ത്തി​ൽ ഏ​ക​ദി​ന ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച​ത്.
ഇ​തി​ൽ നി​ന്ന് കി​ട്ടി​യ തു​ക​യാ​ണ് കു​ടും​ബ​ത്തി​ന് കൈ​മാ​റി​യ​ത്. ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് അ​ഞ്ച​ച്ച​വി​ടി​യി​ൽ സാ​ന്പ​ത്തി​ക പ്ര​യാ​സ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ട​ക്കം റി​ലീ​ഫ് കി​റ്റു​ക​ളും നി​ർ​ധ​ന പെ​ണ്‍​കു​ട്ടി​ക​ളു​ടെ ക​ല്യാ​ണ​ങ്ങ​ൾ​ക്ക് എ​ൻ​എ​സ്‌​സി ക്ല​ബ് ബി​രി​യാ​ണി ച​ല​ഞ്ചി​ലൂ​ടെ​യും ഫ​ണ്ട് സ​മാ​ഹ​രി​ച്ച് തു​ക കൈ​മാ​റു​ക​യും ചെ​യ്ത് മാ​തൃ​ക​യാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മ​റ്റൊ​രു പ​രി​പാ​ടി​യാ​യി​രു​ന്നു കി​ഡ്നി രോ​ഗ ചി​കി​ത്സാ സ​ഹാ​യ ടൂ​ർ​ണ​മെ​ന്‍റ്.​ഫ​ണ്ട് കൈ​മാ​റ്റ ച​ട​ങ്ങി​ൽ ക്ല​ബ് പ്ര​സി​ഡന്‍റ് എം ​ജിം​ഷാ​ദ്, സെ​ക്ര​ട്ട​റി പി.​സ​മീ​ർ, പി.​അ​ബ്ദു​റ​ഹി​മാ​ൻ, കെ.​ടി.​റ​ഷീ​ദ്, പ​ഴ​യ കാ​ല എ​ൻ​എ​സ്‌​സി ഭാ​ര​വാ​ഹി​ക​ളും അ​ഞ്ച​ച്ച​വി​ടി പ്ര​വാ​സി കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ളാ​യ പി.​അ​ൻ​വ​ർ, എ.​പി.​ഇ​സ്മ​യി​ൽ, കെ.​ടി.​റി​യാ​സ്, സി.​കെ.​ഷു​ഹൈ​ബ്, സി.​ടി.​ത​ബ്ഷീ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.