ഓ​ട്ടോ​മൊ​ബൈ​ൽ യൂ​ണി​റ്റ് സ​മ്മേ​ള​നം
Friday, December 3, 2021 12:35 AM IST
എ​ട​ക്ക​ര: അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഓ​ട്ടോ​മൊ​ബൈ​ൽ വ​ർ​ക് ഷോ​പ്പ്സ് കേ​ര​ള എ​ട​ക്ക​ര യൂ​ണി​റ്റ് സ​മ്മേ​ള​നം എ​ട​ക്ക​ര​യി​ൽ ന​ട​ന്നു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ന​സീ​ർ ക​ള്ളി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഫൈ​സ​ൽ അ​ധ്യ​ക്ഷ​ൻ വ​ഹി​ച്ചു.
എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​ടി ജ​യിം​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ഡ്വ.​ഷെ​റോ​ണ റോ​യി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വാ​ഹ​ന അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട അം​ഗം ഇ​സ്മാ​യി​ലി​ന്‍റെ കു​ടും​ബ​ത്തി​ന് അ​ഞ്ച​ര​ല​ക്ഷം രു​പ​യു​ടെ ചെ​ക്ക് കൈ​മാ​റി. ഭാ​ര​വാ​ഹി​ക​ളാ​യി ഫി​റോ​സ് (പ്ര​സി​ഡ​ന്‍റ്), സ​ജി(​സെ​ക്ര​ട്ട​റി), രാ​മ​ച​ന്ദ്ര​ൻ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

മാർതോമ്മാ കോളജിൽ സീ​റ്റൊഴിവ്

എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ മാ​ർ​തോ​മ്മാ കോള​ജി​ൽ ബിഎ ഇ​ക്ക​ണോ​മി​ക്സ്, ബി​എ​സ്‌​സി കെ​മി​സ്ട്രി, ഫി​സി​ക്സ്, മാ​ത്ത​മ​റ്റി​ക്സ്, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ബി കോം വി​ഷ​യ​ങ്ങ​ളി​ൽ ജ​ന​റ​ൽ, എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ങ്ങ​ളി​ൽ ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ർ സ​ർ​വ​ക​ലാ​ശാ​ലാ ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​റും അ​നു​ബ​ന്ധ രേ​ഖ​ക​ളു​മാ​യി ശ​നി​യാ​ഴ്ച 12 മ​ണി​ക്ക് മു​ൻ​പാ​യി കോ​ളേ​ജ് ഓ​ഫീ​സി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കേ​ണ്ട​താ​ണ്.

സെ​ക്ര​ട്ട​റി ത​സ്തി​ക​യിൽ നി​യ​മ​നം

എ​ട​ക്ക​ര: പോ​ത്തു​ക​ൽ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് സ്കി​ൽ ഡ​വ​ല​പ്പ്മെ​ന്‍റ് മ​ൾ​ട്ടി പ​ർ​പ്പ​സ് ഇ​ൻ​ഡ​സ്ട്രി​യി​ൽ സ​ഹ​ക​ര​ണ സം​ഘ​ത്തി​ലേ​ക്ക് ബി​കോം (സ​ഹ​ക​ര​ണം), ക​ന്പ്യൂ​ട്ട​ർ പ​രി​ജ്ഞാ​നം എ​ന്നീ യോ​ഗ്യ​ത​യു​ള്ള​വ​രി​ൽ നി​ന്ന ്പെ​യ്ഡ് സെ​ക്ര​ട്ട​റി ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു.
അ​പേ​ക്ഷ​ക​ൾ ഡി​സം​ബ​ർ 15-ാം തീ​യ​തി​ക്കു​ള്ളി​ൽ സം​ഘം ഓ​ഫീ​സി​ൽ ല​ഭി​ക്കേ​ണ്ട​താ​ണ്.