ക​ട​ന്ന​മ​ണ്ണ​യെ ല​ഹ​രി​മു​ക്തമാ​ക്കാ​ൻ ജ​ന​കീ​യ​കൂ​ട്ടാ​യ്മ
Friday, December 3, 2021 12:35 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ക​ട​ന്ന​മ​ണ്ണ​യെ ല​ഹ​രി മു​ക്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ബോ​ധ​വ​ത്ക​ര​ണം ഉ​ൾ​പ്പെ​ടെ ഒ​ട്ടേ​റെ പ​രി​പാ​ടി​ക​ൾ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ക​ട​ന്ന​മ​ണ്ണ​യി​ലെ മ​ഹ​ല്ല് പ്ര​തി​നി​ധി​ക​ളും വി​വി​ധ മ​ത, രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക സ​ന്ന​ദ്ധ സം​ഘ​ട​ന, ക്ല​ബ്, യു​വ​ജ​ന കൂ​ട്ടാ​യ്മ​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ളും ഒ​ത്തു​ചേ​ർ​ന്ന് വി​പു​ല​മാ​യ ക​ർ​മ​സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു.
ക​ർ​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട​ന്ന​മ​ണ്ണ​യെ ല​ഹ​രി മു​ക്ത​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ന് വി​വി​ധ ക​ർ​മ പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കി. ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ക്കും.
ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​നു ക​ട​ന്ന​മ​ണ്ണ ഇ​ഹ്യാ​ഉ​ദ്ദീ​ൻ മ​ദ്ര​സ ഹാ​ളി​ൽ എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ രാ​മ​ൻ​കു​ട്ടി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ക്കും. ക​ർ​മ​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ: ചെ​യ​ർ​മാ​ൻ: അ​ഡ്വ.​കെ.​അ​സ്ഗ​ലി. വൈ​സ് ചെ​യ​ർ​മാ​ൻ: പി.​അ​ല​വി​ക്കു​ട്ടി. ക​ണ്‍​വീ​ന​ർ: കെ.​മ​മ്മു​ണ്ണി. ജോ.​ക​ണ്‍​വീ​ന​ർ: എ.​അ​ബ്ദു​ൽ അ​സീ​സ് ജോ.​ക​ണ്‍​വീ​ന​ർ: സി.​ഹാ​റൂ​ൻ.