’ക്ഷേ​മ​നി​ധി​യി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണം’
Saturday, January 15, 2022 12:19 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ​ന്ത​ൽ അ​ല​ങ്കാ​രം ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് പെ​രി​ന്ത​ൽ​മ​ണ്ണ യൂ​ണി​റ്റ് സ​മ്മേ​ള​നം ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​മ​നി​ധി​യി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക, ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​ത്വ​മെ​ടു​ത്ത് 60 വ​യ​സു ക​ഴി​ഞ്ഞ എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ക, കോ​വി​ഡ് കാ​ല​ത്തെ വാ​ഹ​ന നി​കു​തി​ക​ൾ ഒ​ഴി​വാ​ക്കു​ക, ദീ​ർ​ഘ​കാ​ലം അ​ട​ച്ചി​ട്ട കാ​ര​ണം ന​ശി​ച്ചു​പോ​യ ജീ​വി​തോ​പാ​ധി​ക​ൾ തി​രി​ച്ചു പി​ടി​ക്കു​വാ​ൻ പ​ത്തു​ല​ക്ഷം വ​രെ പ​ലി​ശ​ര​ഹി​ത വാ​യ്പ​ക​ൾ അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ സ​മ്മേ​ള​ന​ത്തി​ൽ ഉ​ന്ന​യി​ച്ചു.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷം​സു​ദീ​ൻ മു​ബാ​റ​ക്ക് ക്ലാ​സെ​ടു​ത്തു, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​റ​ഹ്മാ​ൻ, ട്ര​ഷ​റ​ർ ഉ​മ്മ​ർ ക​ട്ടു​പ്പാ​റ, കോ​ട്ട​ക്ക​ൽ മു​ഹ​മ്മ​ദ്കു​ട്ടി, അ​ബ്ബാ​സ​ലി, നു​ഹ്മാ​ൻ, എ​ക്കോ ജാ​ഫ​ർ, എ.​എ​ൻ. ആ​രി​ഫ്, കി​ഴി​ശേ​രി നൗ​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.