നി​ല​ന്പൂ​രി​ൽ ഇ​ലക്‌ട്രിക് വാ​ഹ​ന​ങ്ങ​ൾ ചാ​ർ​ജ് ചെ​യ്യാ​ൻ കേ​ന്ദ്ര​ങ്ങ​ളാ​കു​ന്നു
Saturday, January 15, 2022 11:27 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഇ​ലക്‌ട്രി​ക് വാ​ഹ​ന​ങ്ങ​ൾ ചാ​ർ​ജ് ചെ​യ്യാ​ൻ കെഎസ്ഇ​ബി​യു​ടെ അ​ഞ്ച് ചാ​ർ​ജിം​ഗ്് പോ​യി​ന്‍റുക​ൾ തു​ട​ങ്ങു​ന്നു. ഇ​ലക്‌ട്രി​ക് സ്കൂ​ട്ട​ർ, ഓ​ട്ടോ​റി​ക്ഷ​ക​ൾ എ​ന്നീ ഇ​ലക്‌ട്രി​ക് വാ​ഹ​ന​ങ്ങ​ൾ ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നു​ള്ള പോ​ൾ മൗ​ണ്ട​ഡ് ചാ​ർ​ജിം​ഗ്് സ്റ്റേ​ഷ​നു​ക​ളാ​ണ് ഇ​ലക്‌ട്രി​ക് പോ​സ്റ്റു​ക​ളോ​ട​നു​ബ​ന്ധി​ച്ച് സ്ഥാ​പി​ക്കു​ന്ന​ത്.

നി​ല​ന്പൂ​ർ മി​ൽ​മ ബു​ത്തി​നു സ​മീ​പം, ക​രു​ളാ​യി പാ​ലാ​ങ്ക​ര പാ​ല​ത്തി​നു സ​മീ​പം, എ​ട​ക്ക​ര വി​ല്ലേ​ജ് ഓ​ഫീ​സി​നു സ​മീ​പം, വ​ഴി​ക്ക​ട​വ് ആ​ന​മ​റി ചെ​ക്ക്പോ​സ്റ്റി​നു സ​മീ​പം, പൂ​ക്കോ​ട്ടും​പാ​ടം പാ​യ​ന്പാ​ടം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ചാ​ർ​ജിം​ഗ്് പോ​യി​ന്‍റുക​ൾ സ്ഥാ​പി​ക്കു​ക.