പാ​ലി​യേ​റ്റീ​വ് പ്ര​സ്ഥാ​നം രാ​ജ്യ​ത്തി​ന് മാ​തൃ​ക: എം​എ​ൽ​എ
Saturday, January 15, 2022 11:29 PM IST
കാ​ളി​കാ​വ്: ജ​ന​കീ​യ​പി​ന്തു​ണ​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള​ത്തി​ലെ പാ​ലി​യേ​റ്റീ​വ് പ്ര​സ്ഥാ​നം രാ​ജ്യ​ത്തി​നു മാ​തൃ​ക​യെ​ന്ന് എ.​പി.​അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ. പാ​ലി​യേ​റ്റീ​വ് ദി​നം പ്ര​മാ​ണി​ച്ച് ചോ​ക്കാ​ട് പാ​ലി​യേ​റ്റീ​വ് ക്ലി​നി​ക്കി​ൽ ന​ട​ന്ന ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ടാ​ർ​ഗ​റ്റ് ക്ല​ബ് സ്വ​രൂ​പി​ച്ച മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ച​ട​ങ്ങി​ൽ കൈ​മാ​റി. സ്രാ​ന്പി​ക്ക​ല്ലി​ലെ അ​ർ​ജ​ന്‍റീ​ന​ൻ ഫാ​ൻ​സ് അ​സോ​സി​യേ​ഷ​നും പാ​ലി​യേ​റ്റീ​വി​നു സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കി. പാ​ലി​യേ​റ്റീ​വ് ചെ​യ​ർ​മാ​ൻ ഇ.​പി അ​ൻ​വ​ർ സ​ഹ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചൂ​ര​പ്പി​ലാ​ൻ ഷൗ​ക്ക​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​സ്മാ​യി​ൽ മൂ​ത്തേ​ടം മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി റ​ഉൗ​ഫ, കാ​ളി​കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ റ​ഫീ​ഖ മ​റ്റ​ത്തൂ​ർ, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ സ​ക്കീ​ർ അ​റ​ക്ക​ൽ, സി​റാ​ജ് നീ​ലാ​ന്പ്ര, റ​ഷീ​ദ വൈ​ദ്യാ​ർ, ബ്ലോ​ക്ക് അം​ഗം റ​സി​യ സൈ​നു​ദീ​ൻ, വാ​ർ​ഡ് മെം​ബ​ർ എം. ​അ​ൻ​വ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഇ.​പി സി​റാ​ജ്, ഷാ​ഹി​ന ഗ​ഫൂ​ർ, സെ​ക്ര​ട്ട​റി എം. ​അ​ബ്ദു​ൾ​അ​സീ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ടി.​എ സ​മീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.