പൂ​വ​ത്താ​ണി സ്കൂ​ൾ ഇ​നി ‘സ്മാ​ർ​ട്ട്’ ആ​കും
Tuesday, January 18, 2022 12:53 AM IST
താ​ഴേ​ക്കോ​ട്: പൂ​വ​ത്താ​ണി സ്കൂ​ൾ ഇ​നി ’സ്മാ​ർ​ട്ട്’ ആ​കും. താ​ഴെ​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ആ​ദ്യ​കാ​ല സ്കൂ​ളു​ക​ളി​ലൊ​ന്നാ​യ പൂ​വ​ത്താ​ണി എ​എം​യു​പി സ്കൂ​ൾ 1937 ലാ​ണ് സ്ഥാ​പി​ത​മാ​കു​ന്ന​ത്. പി​ന്നോ​ക്ക മേ​ഖ​ല​യി​ലെ ഈ ​സ്കൂ​ളി​ന്‍റെ വ​ര​വ് പ്ര​ദേ​ശ​ത്തു സാ​മൂ​ഹി​ക​വും സാം​സ്കാ​രി​ക​വു​മാ​യ പു​രോ​ഗ​തി​ക​ൾ​ക്കു ഏ​റെ പ​ങ്കു വ​ഹി​ച്ചി​ട്ടു​ണ്ട്. പൂ​വ​ത്താ​ണി​യു​ടെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​മാ​യി ആ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​വി​ടെ പ​ഠി​ക്കു​ന്ന​ത്.

സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ന​വീ​ക​ര​ണ​വും ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള നാ​ലു ഡി​ജി​റ്റ​ൽ ക്ലാ​സ്മു​റി​ക​ളും സ​ജ്ജീ​ക​രി​ച്ചു ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് സ്കൂ​ളി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​യും പെ​രി​ന്ത​ൽ​മ​ണ്ണ കിം​സ് അ​ൽ​ശി​ഫാ ഹോ​സ്പി​റ്റ​ൽ വൈ​സ് ചെ​യ​ർ​മാ​നും എം​എ​സ്എ​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​പി. ഉ​ണ്ണീ​ൻ. എ​ട്ടു ല​ക്ഷം രൂ​പ ചെ​ല​വി​ട്ടാ​ണ് മാ​തൃ​കാ​പ​രമാ​യ ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ദ്ദേ​ഹം ന​ട​ത്തി​യ​ത്.

ഡി​ജി​റ്റ​ൽ ക്ലാ​സു​മു​റി​ക​ളു​ടെ കൈ​മാ​റ്റം ഡോ. ​പി. ഉ​ണ്ണീ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

എ.​കെ.നാ​സ​ർ, ഹെ​ഡ്മി​സ്ട്ര​സ് റം​ല, മാ​നേ​ജ​ർ സി.​എ​ച്ച്. ബ​ക്ക​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​മു​ഹ​മ്മ​ദ്അ​ലി, പി.​ടി ഖാ​ലി​ദ്, ഖ​മ​റു​ലൈ​ല, പി.​ടി.ജ​ലീ​ൽ, മ​ണി​ക​ണ്ഠ​ൻ, സ​ക്കീ​ർ ഹു​സൈ​ൻ പ​ട്ടം​തൊ​ടി, മ​ൻ​സൂ​ർ, സു​രേ​ഷ്, സ​ക്കീ​ർ, നാ​രാ​യ​ണ​ൻ​കു​ട്ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.