നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കു​ന്നു
Tuesday, January 18, 2022 12:53 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​കു​ന്നു. ഇ​ന്ന​ലെ 935 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 18.86 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. ആ​കെ 4958 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. 565 പേ​ർ​ക്കു നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ൽ ഉ​റ​വി​ടം അ​റി​യാ​ത്ത 34 കേ​സു​ക​ളു​ണ്ട്. 26 പേ​ർ​ക്കു യാ​ത്ര​ക്കി​ട​യി​ലാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. അ​തേ​സ​മ​യം കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഹോ​ട്ട​ലു​ക​ൾ, ഓ​ഫീ​സു​ക​ൾ, മ​റ്റു ക​ട​ക​ൾ, അ​പ്പാ​ർ​ട്ട്മെ​ന്‍റുക​ൾ, പൊ​തു​വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ വി.​ആ​ർ പ്രേം​കു​മാ​ർ അ​റി​യി​ച്ചു. എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ഓ​ഫീ​സു​ക​ളി​ലും മാ​ളു​ക​ളി​ലും വാ​ഹ​ന​ങ്ങ​ളി​ലും സാ​നി​റ്റൈ​സ​ർ സൂ​ക്ഷി​ക്കു​ക​യും ഇ​ട​വി​ട്ട് ഉ​പ​യോ​ഗി​ക്കു​ക​യും വേ​ണം. സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​രോ​ട് കൃ​ത്യ​മാ​യി മാ​സ്ക്ക് ധ​രി​ക്കാ​നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​നും നി​ർ​ദേ​ശി​ക്ക​ണം.

ജിം​നേ​ഷ്യം, സ്വി​മ്മിം​ഗ് പൂ​ളു​ക​ൾ, പാ​ർ​ക്കു​ക​ൾ, ഗ്രൗ​ണ്ടു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പോ​കു​ന്ന​തും അ​നാ​വ​ശ്യ യാ​ത്ര​ക​ളും ഒ​ഴി​വാ​ക്ക​ണം.

ജി​ല്ല​യി​ലെ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും മാ​ളു​ക​ളി​ലും ഓ​ഫീ​സു​ക​ളി​ലും പൊ​തു​വാ​ഹ​ന​ങ്ങ​ളി​ലും ശ​രീ​ര​താ​പ​നി​ല പ​രി​ശോ​ധി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്ക​ണം. കെ​ട്ടി​ട​ങ്ങ​ളി​ലും മാ​ളു​ക​ളി​ലും ഓ​ഫീ​സു​ക​ളി​ലും വി​സ്താ​രം കു​റ​ഞ്ഞ ലി​ഫ്റ്റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം.

പോ​ലീ​സ്, റ​വ​ന്യൂ, ആ​രോ​ഗ്യം എ​ന്നീ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്നു ഉ​റ​പ്പു​വ​രു​ത്ത​ണം. ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യ​ണം. ലോ​ക്ക് ഡൗ​ണ്‍ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ച്ച് കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​ഭ്യ​ർ​ഥി​ച്ചു.

15 മു​ത​ൽ 18 വ​യ​സു വ​രെ​യു​ള്ള കു​ട്ടി​ക​ളും ര​ണ്ടാം ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ സ​മ​യം ആ​യി​ട്ടു​ള്ള​വ​രും മു​ൻ​ക​രു​ത​ൽ ഡോ​സ് വാ​ക്സി​നേ​ഷ​ന് അ​ർ​ഹ​ത​യു​ള്ള​വ​രും ഉ​ട​ൻ വാ​ക്സി​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.