‘പ്ര​വാ​സി​ക​ൾ​ക്കു ബൂ​സ്റ്റ​ർ ഡോ​സ് ന​ൽ​കാ​ൻ ന​ട​പ​ടി വേ​ണം’
Tuesday, January 18, 2022 12:55 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ബൂ​സ്റ്റ​ർ ഡോ​സ് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ർ​ബ​ന്ധ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നാ​ട്ടി​ലു​ള്ള പ്ര​വാ​സി​ക​ൾ​ക്ക് ബൂ​സ്റ്റ​ർ ഡോ​സ് എ​ടു​ക്കാ​നു​ള്ള സം​വി​ധാ​നം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ അ​ടി​യ​ന്ത​ര​മാ​യി ഒ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു പെ​രി​ന്ത​ൽ​മ​ണ്ണ മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ പ​ച്ചീ​രി ഫാ​റൂ​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന് നി​വേ​ദ​നം ന​ൽ​കി.
പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ആ​ന്‍റിജ​ൻ ടെ​സ്റ്റി​നും ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റി​നും വ​രു​ന്പോ​ൾ ഇ​ല്ലെ​ന്നു പ​റ​ഞ്ഞു മ​ട​ക്കി അ​യ​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. ടെ​സ്റ്റു​ക​ൾ യ​ഥേ​ഷ്ടം ന​ട​ത്താ​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്ക​ണ​മെ​ന്നും ആ​ശു​പ​ത്രി​യി​ലെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. യൂ​ത്ത് ലീ​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ കു​റ്റീ​രി മൂ​സ, മ​ണ്ണി​ങ്ങ​തൊ​ടി മു​സ്ത​ഫ, പൂ​വ​ത്തും​പ​റ​ന്പി​ൽ അ​ൻ​സാ​ർ, തൈ​ക്കാ​ട​ൻ മു​ഹ​മ്മ​ദ്, കാ​ട്ടു​ങ്ങ​ൽ മു​സ്ത​ഫ, സ്രാ​ന്പി​ക്ക​ൽ അ​ർ​ഷ​ദ്, പ​ച്ചീ​രി മു​ഹ​മ്മ​ദ് അ​ന​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.