ടി​പ്പ​റി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Tuesday, January 18, 2022 10:15 PM IST
എ​ട​ക്ക​ര: എ​ട​ക്ക​ര ടൗ​ണി​ൽ ടി​പ്പ​ർ ലോ​റി​യും സ്കൂ​ട്ട​റും ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. സ​ഹ​യാ​ത്രി​ക​നു പ​രി​ക്കേ​റ്റു. മൂ​ത്തേ​ടം ചെ​മ്മം​തി​ട്ട കാ​രോ​ട് കോ​ള​നി​യി​ലെ ചോ​ലാ​ടി അ​ഭി​ലാ​ഷ് (34) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​ന്പ​തി​നു കെ​എ​ൻ​ജി റോ​ഡി​ൽ ബി​വ​റേ​ജ​സ് പ​ടി​യി​ലാ​ണ് അ​പ​ക​ടം.

ബി​വ​റേ​ജ​സ് ഒൗ​ട്ട്ല​റ്റ് ഭാ​ഗ​ത്തു നി​ന്നു സു​ഹൃ​ത്തു​മാ​യി സ്കൂ​ട്ട​റി​ൽ പോ​ക​വെ​യാ​ണ് അ​പ​ക​ടം. ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​ഭി​ലാ​ഷി​നെ​യും സു​ഹൃ​ത്തി​നെ​യും എ​ട​ക്ക​ര സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്ര​ഥ​മി​ക ചി​കി​ത്സ ന​ൽ​കി. തു​ട​ർ​ന്നു നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി​മ​ധ്യേ​യാ​ണ് അ​ഭി​ലാ​ഷി​ന്‍റെ മ​ര​ണം.