ഫോ​ക്ക​സ് ഏ​രി​യ മാ​ത്രം പ​റ്റി​ല്ല; കു​ട്ടി​ക​ളെ വ​ട്ടം​ക​റ​ക്കി ചോ​ദ്യ​ഘ​ട​ന
Thursday, January 20, 2022 12:23 AM IST
മ​ല​പ്പു​റം: കോ​വി​ഡ് മൂ​ന്നാം ത​രം​ഗം ആ​ഞ്ഞ​ടി​ക്കു​ന്പോ​ഴും എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പൊ​തു​പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​ഘ​ട​ന​യി​ലെ ക​ടും​പി​ടി​ത്തം കു​ട്ടി​ക​ൾ​ക്കു തി​രി​ച്ച​ടി​യാ​യേ​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​തി​ൽ നി​ന്നു വി​ഭി​ന്ന​മാ​യി ആ​കെ സി​ല​ബ​സി​ന്‍റെ 60 ശ​ത​മാ​ന​മാ​ണ് ഇ​ത്ത​വ​ണ ഫോ​ക്ക​സ് ഏ​രി​യ​യാ​യി നി​ശ്ച​യി​ച്ച് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

മു​ൻ​വ​ർ​ഷം ഫോ​ക്ക​സ് ഏ​രി​യ പ​ഠി​ച്ചാ​ൽ ത​ന്നെ കു​ട്ടി​ക്ക് മു​ഴു​വ​ൻ മാ​ർ​ക്കും ല​ഭി​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​വ​ർ​ഷം വ​രു​ത്തി​യ പ​രി​ഷ്ക്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫോ​ക്ക​സ് ഏ​രി​യ മാ​ത്രം പ​ഠി​ക്കു​ന്ന കു​ട്ടി​ക്ക് പ​ര​മാ​വ​ധി എ​ഴു​പ​തു​ശ​ത​മാ​നം മാ​ർ​ക്കു മാ​ത്ര​മേ നേ​ടാ​നാ​കൂ.
ബാ​ക്കി​യു​ള്ള 30 ശ​ത​മാ​ന​ത്തി​നാ​യി കു​ട്ടി പാ​ഠ​പു​സ്ത​കം മൊ​ത്ത​മാ​യി പ​ഠി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. പ​രീ​ക്ഷ​യ്ക്കു മു​ന്പാ​യി ഫോ​ക്ക​സ് ഏ​രി​യ ത​ന്നെ പൂ​ർ​ണ​മാ​യി പ​ഠി​പ്പി​ക്കു​ന്ന​തി​നു സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ എ ​പ്ല​സ് ല​ഭി​ക്ക​ണ​മെ​ങ്കി​ൽ പോ​ലും പാ​ഠ​പു​സ്ത​കം മു​ഴു​വ​നാ​യി പ​ഠി​ക്കേ​ണ്ടി​വ​രും. അ​തെ​ങ്ങ​നെ സാ​ധി​ക്കും എ​ന്നാ​ണ് കു​ട്ടി​ക​ളു​ടേ​യും മാ​താ​പി​താ​ക്ക​ളു​ടേ​യും ചോ​ദ്യം.

പ്ല​സ്ടു, എ​സ്എ​സ്എ​ൽ​സി ക്ലാ​സു​ക​ൾ ന​വം​ബ​ർ ഒ​ന്നി​നു മാ​ത്ര​മാ​ണ് ആ​രം​ഭി​ച്ച​ത്. ആ​ഴ്ച​യി​ൽ പ​കു​തി ദി​വ​സം ഉ​ച്ച​വ​രെ എ​ന്ന രീ​തി​യി​ൽ സ്കൂ​ളി​ലെ​ത്തി​യ പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ക്രി​സ്മ​സ് അ​വ​ധി കൂ​ടി പ​രി​ഗ​ണി​ച്ചാ​ൽ 30 ൽ ​താ​ഴെ ദി​വ​സം ഉ​ച്ച​വ​രെ മാ​ത്ര​മാ​ണ് അ​ധ്യ​യ​ന​ത്തി​നാ​യി ല​ഭി​ച്ച​ത്.

ഇ​രു​നൂ​റി​നു മു​ക​ളി​ൽ സാ​ധ്യ​മാ​യ ദി​വ​സ​ങ്ങ​ൾ കൊ​ണ്ടു തീ​ർ​ക്കേ​ണ്ട പാ​ഠ​ഭാ​ഗ​ങ്ങ​ളാ​ണ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സി​ല​ബ​സി​ലു​ള്ള​ത്. അ​തി​ന്‍റെ അ​റു​പ​തു ശ​ത​മാ​നം തീ​ർ​ക്ക​ണ​മെ​ങ്കി​ലും നൂ​റു ദി​വ​സ​ത്തി​നു മു​ക​ളി​ൽ വേ​ണ്ടി വ​രും.

വ​രും ദി​വ​സ​ങ്ങ​ൾ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മേ​ഖ​ല​യി​ൽ തി​ര​ക്കു​ക​ളു​ടേ​താ​ണ്. ജ​നു​വ​രി 31 ന് ​പ്ല​സ്‌​വ​ണ്‍ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യും ഫെ​ബ്രു​വ​രി നാ​ലു മു​ത​ൽ അ​തി​ന്‍റെ മൂ​ല്യ​നി​ർ​ണ​യ​വും തു​ട​ങ്ങും. ഏ​റ്റ​വും കു​റ​ഞ്ഞ​ത് ഒ​രാ​ഴ്ച​യെ​ങ്കി​ലും മൂ​ല്യ​നി​ർ​ണ​യം നീ​ളും. തു​ട​ർ​ന്നു ഫെ​ബ്രു​വ​രി 21 മു​ത​ൽ ര​ണ്ടാം വ​ർ​ഷ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ളും തി​ര​ക്കി​ട്ട് ന​ട​ത്താ​നാ​ണ് വ​കു​പ്പി​ന്‍റെ നീ​ക്കം.

മാ​ർ​ച്ച് 16 മു​ത​ൽ പ്ല​സ്ടു മാ​തൃ​കാ പ​രീ​ക്ഷ​യും മാ​ർ​ച്ച് 30 മു​ത​ൽ ര​ണ്ടാം വ​ർ​ഷ പൊ​തു പ​രീ​ക്ഷ​യും ന​ട​ക്കു​ന്പോ​ൾ ഇ​തി​നി​ട​യി​ൽ ല​ഭി​ക്കു​ന്ന പ​ത്തോ പ​തി​ന​ഞ്ചോ ദി​വ​സ​ങ്ങ​ൾ കൊ​ണ്ട് പാ​ഠ​ഭാ​ഗ​ങ്ങ​ൾ മു​ഴു​വ​നാ​യി പ​ഠി​ക്കേ​ണ്ട ദു​ര​വ​സ്ഥ​യാ​ണ് കു​ട്ടി​ക​ൾ​ക്ക്. വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ൽ വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​രു​മാ​യോ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​മാ​യോ യാ​തൊ​രു ത​ര​ത്തി​ലു​ള്ള കൂ​ടി​യാ​ലോ​ച​ന​ക​ളോ ച​ർ​ച്ച​ക​ളോ ഇ​ല്ലാ​തെ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ൾ​ക്ക് പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ കു​ട്ടി​ക​ളാ​ണ് ഇ​ര​ക​ളാ​വു​ന്ന​തെ​ന്നു ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കു​റ്റ​പ്പെ​ടു​ത്തി.

പൂ​ർ​ണ​മാ​യും ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ലൂ​ടെ ക​ട​ന്നു​പോ​യി ഒ​ന്നാം വ​ർ​ഷ പ​രീ​ക്ഷ എ​ഴു​തി​യ കു​ട്ടി​ക​ളാ​ണ് ഇ​ത്ത​വ​ണ ര​ണ്ടാം വ​ർ​ഷ പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​തി​യാ​യ പ​ഠ​ന​സ​മ​യം ല​ഭി​ക്കാ​ത്ത കു​ട്ടി​ക​ളെ പ​രീ​ക്ഷ​ക​ളു​ടെ തെ​റ്റാ​യ സ​മ​യ ക്ര​മ​ത്തി​ലൂ​ടെ​യും ചോ​ദ്യ​ഘ​ട​ന​യി​ലെ പ​രി​ഷ്കാ​രം വ​ഴി​യും ത​ള​ർ​ത്തു​ന്ന നി​ല​പാ​ട് പു​ന:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു എ​ച്ച്എ​സ്എ​സ്ടി​എ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ എം. ​ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.