ജനങ്ങൾ പ്രക്ഷോഭത്തിന്
Thursday, January 20, 2022 12:23 AM IST
പു​ഴ​ക്കാ​ട്ടി​രി: പു​ഴ​ക്കാ​ട്ടി​രി- കു​റു​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ പ്ര​ധാ​ന ജ​ല​സേ​ച​ന മാ​ർ​ഗ​മാ​യ ചൊ​വ്വാ​ണ​ചി​റ പൊ​ളി​ച്ചി​ട്ടു നാ​ല​ര വ​ർ​ഷം ക​ഴി​യു​ന്നു. ചി​റ​യു​ടെ അ​ഭാ​വ​ത്താ​ൽ കു​ടി​വെ​ള്ള​വും കാ​ർ​ഷി​ക വൃ​ത്തി​യും ഏ​റെ പ്ര​യാ​സ​ത്തി​ലാ​ണ്. മ​ണ്ഡ​ല​ത്തി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ അ​നാ​സ്ഥ കാ​ര​ണം പ്ര​വൃ​ത്തി​ക​ൾ മ​ന്ദ​ഗ​തി​യി​ലാ​ണെ​ന്നു സി​പി​എം ആ​രോ​പി​ച്ചു.

മു​ൻ എം​എ​ൽ​എ​യും ഇ​പ്പോ​ഴ​ത്തെ എം​എ​ൽ​എ​യും മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളും ഇ​വി​ടെ സ​ന്ദ​ർ​ശി​ച്ചി​ട്ടും ന​ട​പ​ടി​യാ​യി​ട്ടി​ല്ല. ചി​റ​യു​ടെ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ ജ​ന​ങ്ങ​ൾ പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ്.

സി​പി​എം പു​ഴ​ക്കാ​ട്ടി​രി- കു​റു​വ ലോ​ക്ക​ൽ ക​മ്മി​റ്റി സ​മ്മേ​ള​ന​ങ്ങ​ൾ ഈ ​വി​ഷ​യ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​മേ​യം പാ​സാ​ക്കു​ക​യും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഉ​ട​ൻ പ്ര​വൃ​ത്തി പൂ​ർ​ത്തി​ക​രി​ച്ചു ജ​ന​ങ്ങ​ളു​ടെ പ്ര​യാ​സം പ​രി​ഹ​രി​ക്കാ​മെ​ന്നു വ​കു​പ്പു മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി​യ​താ​യി സി​പി​എം നേ​താ​ക്ക​ൾ അ​റി​യി​ച്ചു.