പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ 14 കോ​ടി​യു​ടെ നീ​ർ​ത്ത​ടാ​ധി​ഷ്ഠി​ത പ​ദ്ധ​തി
Thursday, January 20, 2022 12:25 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നി​ർ​വ​ഹ​ണ മേ​ൽ​നോ​ട്ട​ത്തി​ൽ 14 കോ​ടി​യു​ടെ നീ​ർ​ത്ത​ടാ​ധി​ഷ്ഠി​ത പ​ദ്ധ​തി. പ്ര​ധാ​ന​മ​ന്ത്രി കൃ​ഷി സി​ഞ്ചാ​യി യോ​ജ​ന (പി​എം​ക​ഐ​സ് വൈ - ​പ്രൊ​ജ​ക്ട്- 2) ൽ ​ഉ​ൾ​പ്പെ​ടു​ത്തി മ​ങ്ക​ട, പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്കു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​ത്ത പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. നീ​ർ​ത്ത​ടാ​ധി​ഷ്ടി​ത​മാ​യ​തി​നാ​ൽ ര​ണ്ടു ബ്ലോ​ക്കു​ക​ളി​ലെ​യും നീ​രൊ​ഴു​ക്ക് അ​വ​ലം​ബ​മാ​ക്കി​യാ​ണ് പ​ദ്ധ​തി പ്ര​ദേ​ശ​ങ്ങ​ൾ രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​ട്ടു​ള്ള​ത്. പ​ദ്ധ​തി​ക്ക് കീ​ഴി​ൽ വ​രു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മാ​യി ന​ട​ത്തി​യ പ​രി​ശീ​ല​നം ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ.​കെ മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല​യി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്കി​നെ ഈ ​പ​ദ്ധ​തി​യു​ടെ ഇം​പ്ലി​മെ​ന്‍റിം​ഗ് ഏ​ജ​ൻ​സി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​നാ​വ​ശ്യ​മാ​യ ഡോ​ക്യു​മെ​ന്‍റേ​ഷ​ൻ ജോ​ലി​​ക​ളു​ടെ ചു​മ​ത​ല ഐ​ആ​ർ​ടി​സി (ഇ​ന്‍റ​ഗ്രേറ്റ​ഡ് റൂ​റ​ൽ ടെ​ക്നോ​ള​ജി സെ​ന്‍റർ - മു​ണ്ടൂ​ർ )യെ​യാ​ണ് സ​ർ​ക്കാ​ർ ഏ​ൽ​പ്പിട്ടു​ള്ള​ത്.

പ്രാ​ഥ​മി​ക​ഘ​ട്ട പ​രി​ശീ​ല​ന ക്ലാ​സി​ൽ ബ്ലോ​ക്ക് ഡെ​വ​ല​പ്പ്മെന്‍റ് ഓ​ഫീ​സ​ർ കെ.​എം. സു​ജാ​ത, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​സീ​സ്, അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൗ​ദ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഐ​ആ​ർ​ടി​സി​യി​ലെ നാ​ച്ചു​റ​ൽ റി​സോ​ഴ്സ് മാ​നേ​ജ്മെ​ന്‍​റ് ഡി​വി​ഷ​ൻ മേ​ധാ​വി സ​തീ​ഷ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.