വെ​ട്ട​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് എ​ഡി​എ​സ് തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ട​ർ പ​ട്ടിക​യി​ൽ ക്ര​മ​ക്കേ​ടെ​ന്നു പ​രാ​തി
Friday, January 21, 2022 12:36 AM IST
വെ​ട്ട​ത്തൂ​ർ: വെ​ട്ട​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്നു മു​ത​ൽ ന​ട​ക്കു​ന്ന എ​ഡി​എ​സ് തെ​ര​ഞ്ഞ​ടു​പ്പി​നു വേ​ണ്ടി പ്ര​സി​ദ്ധീ​ക​രി​ച്ച വോ​ട്ട​ർ പ​ട്ടി​ക​യി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ടു​ള്ള​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എം മു​സ്ത​ഫ അ​റി​യി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്നു

അ​ദ്ദേ​ഹം ജി​ല്ലാ ക​ള​ക്ട​ർ​ക്കു പ​രാ​തി ന​ൽ​കി. യോ​ഗ്യ​ത​യു​ള്ള 37 അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യും യോ​ഗ്യ​ത​യി​ല്ലാ​ത്ത അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളി​ലെ പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു ഓ​ണ​റേ​റി​യം കൈ​പ്പ​റ്റു​ന്ന​വ​രോ സ​ർ​ക്കാ​ർ, അ​ർ​ധ​സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രോ പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി സ്ഥാ​ന​ങ്ങ​ളി​ൽ വ​രാ​ൻ പാ​ടി​ല്ല. എ​ന്നാ​ൽ ഇ​വി​ടെ നാ​ലാം വാ​ർ​ഡ്് ഷീ​ത​ൾ എ​ന്ന അ​യ​ൽ​ക്കൂ​ട്ട​ത്തി​ൽ സെ​ക്ര​ട്ട​റി​യാ​യി വ​ന്നി​രി​ക്കു​ന്ന​തു വെ​ട്ട​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഫി​ഷ​റീ​സ് പ്ര​മോ​ട്ട​റാ​ണെ​ന്നും അ​തി​നാ​ൽ ഈ ​അ​യ​ൽ​ക്കൂ​ട്ട​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്നു അ​യോ​ഗ്യ​ത ക​ൽ​പ്പി​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തേ​വാ​ർ​ഡി​ലെ ചൈ​ത​ന്യ എ​ന്ന അ​യ​ൽ​ക്കൂ​ട്ട​ത്തി​ലും ഒ​രു വ്യ​ക്തി അ​റ​ബി​ക് അ​ധ്യാ​പി​ക​യാ​യി ജോ​ലി ചെ​യ്യു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​അ​യ​ൽ​ക്കൂ​ട്ട​ത്തെ​യും തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​യോ​ഗ്യ​ത ക​ൽ​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. നാ​ലാം വാ​ർ​ഡി​ൽ ഇ​ഷ​ൽ എ​ന്ന അ​യ​ൽ​ക്കൂ​ട്ട​വും അം​ഗ​ങ്ങ​ളും പ​ത്താം​വാ​ർ​ഡി​ലെ വോ​ട്ട​ർ​പ​ട്ടി​ക​യി​ലും ഇ​ടം നേ​ടി​യി​ട്ടു​ണ്ട്. പ​തി​നൊ​ന്നാം​വാ​ർ​ഡി​ൽ അ​റ​ഫ എ​ന്ന പേ​രി​ൽ അ​യ​ൽ​ക്കൂ​ട്ട​വും അം​ഗ​ങ്ങ​ളും പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്. ഈ ​അ​യ​ൽ​ക്കൂ​ട്ടം പ​ഞ്ചാ​യ​ത്തി​ൽ ഇ​ല്ലെ​ന്നു പ്ര​സി​ഡ​ന്‍റ് നി​വേ​ദ​ന​ത്തി​ൽ പ​റ​യു​ന്നു.

വി​ഷ​യ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പ് വോ​ട്ട​ർ​പ​ട്ടി​ക കു​റ്റ​മ​റ്റ രീ​തി​യി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്കു പോ​കു​മെ​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എം മു​സ്ത​ഫ നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.