മീ​ഡി​യേ​ഷ​ൻ സ​ബ് സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, January 21, 2022 12:36 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ മീ​ഡി​യേ​ഷ​ൻ സ​ബ് സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ഹൈ​ക്കോ​ട​തി ജ​ഡ്ജി​യും കേ​ര​ളാ സ്റ്റേ​റ്റ് മീ​ഡി​യേ​ഷ​ൻ ആ​ൻ​ഡ് ക​ണ്‍​സീ​ലി​യേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ പ്ര​സി​ഡ​ന്‍റു​കൂ​ടി​യാ​യ ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് ഓ​ണ്‍ലൈ​നാ​യി നി​ർ​വ​ഹി​ച്ചു.

ഹൈ​ക്കോ​ട​തി ജ​സ്റ്റി​സും കേ​ര​ളാ സ്റ്റേ​റ്റ് മീ​ഡി​യേ​ഷ​ൻ ആ​ൻ​ഡ് ക​ണ്‍​സീ​ലി​യേ​ഷ​ൻ സെ​ന്‍റ​ർ ബോ​ർ​ഡ് ഓ​ഫ് ഗ​വ​ർ​ണേ​ഴ്സ് മെം​ബ​റു​മാ​യ ജ​സ്റ്റി​സ് എ.​മു​ഹ​മ്മ​ദ് മു​സ്താ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ഡ്ജും ജി​ല്ലാ മീ​ഡി​യേ​ഷ​ൻ സെ​ന്‍റ​ർ കോ-​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ എ​സ്.മു​ര​ളി​കൃ​ഷ്ണ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പെ​രി​ന്ത​ൽ​മ​ണ്ണ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി കെ.​പി.അ​നി​ൽ​കു​മാ​ർ, ചീ​ഫ് ജു​ഡീ​ഷൽ മ​ജി​സ്ട്രേ​റ്റ് എ​സ്. ര​ശ്മി, പെ​രി​ന്ത​ൽ​മ​ണ്ണ ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ്ജോ​ർ​ജ്, മീ​ഡി​യേ​റ്റ​റാ​യ അ​ഡ്വ.കെ.​ടി.അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജി​ല്ലാ ജ​ഡ്ജും കെഎ​സ്എം​സി​സി ഡ​യ​റ​ക്ട​റു​മാ​യ ജോ​ണി സെ​ബാ​സ്റ്റ്യ​ൻ, സ​ബ്ജ​ഡ്ജും ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സി​ന്‍റെ സെ​ക്ര​ട്ട​റി​യു​മാ​യ നൗ​ഷാ​ദ​ലി, പെ​രി​ന്ത​ൽ​മ​ണ്ണ മു​ൻ​സി​ഫ് മ​ജി​സ്ട്രേ​റ്റ് അ​ന​ന്ത​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.