വി​ദ്യാ​കി​ര​ണം: ലാ​പ്ടോ​പു​ക​ൾ വി​ത​ര​ണം ചെ​യ്തു
Friday, January 21, 2022 12:36 AM IST
കാ​ളി​കാ​വ് : ചോ​ക്കാ​ട് നാ​ൽ​പ​ത് സെ​ന്‍റ് ജി​എ​ൽ​പി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്കു ലാ​പ്ടോ​പു​ക​ൾ വി​ത​ര​ണം ചെ​യ്തു. ‘വി​ദ്യാ​കി​ര​ണം’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ലാ​പ്ടോ​പു​ക​ൾ ന​ൽ​കി​യ​ത്. ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ഭ്യാ​സ​ത്തി​നു സൗ​ക​ര്യ​മി​ല്ലാ​ത്ത എ​സ്ടി വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ലാ​പ്ടോ​പു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചൂ​ര​പ്പി​ലാ​ൻ ഷൗ​ക്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് അം​ഗം ഷാ​ഹി​ന ഗ​ഫൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​റ​ക്ക​ൽ സ​ക്കീ​ർ ഹു​സൈ​ൻ, ബി​ആ​ർ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​ഗ​ഫൂ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​ശി​വ​ദാ​സ​ൻ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ അ​ക്ബ​ർ അ​ലി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ബി​ൻ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.