ശു​ചി​ത്വ പ​ദ്ധ​തി​ക​ൾ​ക്കാ​യി 50 ല​ക്ഷം
Saturday, January 22, 2022 12:29 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ​തി​ന​ഞ്ചാം ധ​ന​കാ​ര്യ ക​മ്മീ​ഷ​ൻ പ​ദ്ധ​തി​ക​ൾ അം​ഗീ​ക​രി​ക്കു​ന്ന​തി​നാ​യി അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ പ്ര​ത്യേ​ക വി​ക​സ​ന സെ​മി​നാ​ർ ചേ​ർ​ന്നു. ശു​ചി​ത്വ പ​ദ്ധ​തി​ക​ൾ​ക്കാ​യി 50 ല​ക്ഷം രൂ​പ​യും കു​ടി​വെ​ള്ളം ജ​ല​സം​ര​ക്ഷ​ണം പ​ദ്ധ​തി​ക​ൾ​ക്കാ​യി 50 ല​ക്ഷം രൂ​പ​യും രൂ​പ​യും ബ​ഡ്സ് സ്കൂ​ൾ നി​ർ​മാ​ണ​ത്തി​നാ​യി 30 ല​ക്ഷം രൂ​പ​യും സ്ട്രീ​റ്റ് മെ​യി​ൻ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി 20 ല​ക്ഷം രൂ​പ​യും മ​റ്റ് അ​ടി​സ്ഥാ​ന വി​ക​സ​ന പ​ദ്ധ​തി​ക്കാ​യി 17 ല​ക്ഷം രൂ​പ​യും അ​ട​ക്കം ഒ​രു കോ​ടി 67 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ​ക്കാ​ണ് സെ​മി​നാ​ർ അ​ഗീ​കാ​രം ന​ൽ​കി​യ​ത്

സെ​മി​നാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ഈ​ദ ടീ​ച്ച​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​ബീ​ർ ക​റു​മൂ​ക്കി​ൽ അ​ധ്യ​ക്ഷം വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി ജി.​ടി.​അ​ഭി​ലാ​ഷ്, ശ്രീ​ധ​ര​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ സ​ലീ​ന താ​ണി​യ​ൻ, സു​നി​ൽ ബാ​ബു വാ​ക്കാ​ട്ടി​ൽ, സീ​നി​യ​ർ ക്ലാ​ർ​ക്ക് ശ്രീ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ആ​സൂ​ത്ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ, പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.