സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റ് നി​യ​മ​നം: പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​രെ ഒ​ഴി​വാ​ക്ക​ണമെന്നു കെ​പി​ഇ​ഒ
Sunday, January 23, 2022 12:17 AM IST
മ​ല​പ്പു​റം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​രെ സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റുമാ​രാ​യി നി​യ​മി​ക്കാ​നു​ള്ള ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നു കേ​ര​ളാ പ​ഞ്ചാ​യ​ത്ത് എം​പ്ലോ​യീ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (കെ​പി​ഇ​ഒ) ജി​ല്ലാ ക​മ്മി​റ്റി യോ​ഗം അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

നി​ല​വി​ൽ വാ​ർ​ഷി​ക പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ന്‍റെ​യും പ​തി​നാ​ലാം പ​ദ്ധ​തി രൂ​പീ​ക​ര​ണ​ത്തി​ന്‍റെ​യും ജോ​ലി​ക​ളി​ൽ മു​ഴു​കി​യി​രി​ക്കു​ക​യാ​ണ് പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ർ. കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ ഫീ​ൽ​ഡു​ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വാ​ക്സി​നേ​ഷ​നു​ള്ള ആ​ളു​ക​ളെ എ​ത്തി​ക്ക​ൽ, വി​വ​ര​ശേ​ഖ​ര​ണം, ബോ​ധ​വ​ത്ക്ക​ര​ണം, സി​എ​ഫ്എ​ൽ​ടി​സി ന​ട​ത്തി​പ്പ് തു​ട​ങ്ങി​യ മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് ചെ​യ്യു​ന്ന​ത്. ലൈ​ഫ്, അ​തി​ദാ​രി​ദ്ര്യ സ​ർ​വേ, കു​ടും​ബ​ശ്രീ തെ​ര​ഞ്ഞെ​ടു​പ്പ് തു​ട​ങ്ങി​യ പ്രാ​ധാ​ന്യ​മു​ള്ള ചു​മ​ത​ല​ക​ളും പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കാ​ണ്.

ഈ ​അ​ധി​ക ചു​മ​ത​ല നി​ല​വി​ലു​ള്ള കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കാ​ൻ കാ​ര​ണ​മാ​യേ​ക്കു​മെ​ന്നു യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​മ​ജീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ​തു. ജി​ല്ലാ പ്ര​സി​ഡ​ന്‍​റ് ഇ​ബ്നു അ​ബ്ദു​ൾ​മ​ലി​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പി.​വി നാ​സ​ർ, പ്രേമ​കു​മാ​ര​ൻ കോ​ട്ടെ​പ്പാ​ട്, അ​ഹ​മ്മ​ദ് ബാ​സിം, പി. ​സ​ക്കീ​ർ ഹു​സൈ​ൻ, ഡി.നൗ​ഷാ​ദ് നി​ല​ന്പൂ​ർ, സു​കുമാ​ര​ൻ ആ​ന​ക്ക​യം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.