മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാന്പ് സ​മാ​പി​ച്ചു
Sunday, January 23, 2022 12:19 AM IST
അ​ങ്ങാ​ടി​പ്പു​റം: ര​ണ്ടു ദി​വ​സ​മാ​യി പ​രി​യാ​പു​രം സെന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാന്പ് സ​മാ​പി​ച്ചു.2007​ലോ അ​തി​നു മു​ൻ​പോ ജ​നി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പ​മെ​ത്തി ആ​ദ്യ​ഡോ​സ് കോ​വാ​ക്സി​ൻ സ്വീ​ക​രി​ച്ചു. ഗ്രാ​മപ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യവ​കു​പ്പ്, സ്കൂ​ൾ പി​ടി​എ എ​ന്നി​വ​യു​ടെ സം​യു​ക്ത നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ക്യാന്പ് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പ​ഴ്സ​ണ്‍ ഷം​സാ​ദ് ബീ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് അം​ഗം അ​നി​ൽ പു​ലി​പ്ര ആ​ധ്യ​ക്ഷ്യം വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ളി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​നി ജ​യിം​സ്, പ്രി​ൻ​സി​പ്പ​ൽ ബെ​നോ തോ​മ​സ്, പ്ര​ധാ​നാ​ധ്യാ​പി​ക ജോ​ജി വ​ർ​ഗീ​സ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​വി.​ഇ​ന്ദു​ക​ല, പി.​ടി.​ബി​ജു, മ​നോ​ജ് വീ​ട്ടു​വേ​ലി​ക്കു​ന്നേ​ൽ, ച​ന്ദ്ര​ൻ പ​രി​യാ​പു​രം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​രാ​യ കെ.​ശാ​ന്ത​കു​മാ​രി, എം.​സു​നി​ത, സീ​ന ജോ​യ്, കെ.​സു​ബ്ര​ഹ്മ​ണ്യ​ൻ, ഹ​മീ​ദ​ലി പു​ന്ന​ക്കാ​ട​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.