നി​ല​ന്പൂ​ർ കെഎ​സ്ആ​ർ​ടി​സി​യി​ൽ നി​ന്നു ഇ​ന്നു 14 സ​ർ​വീ​സു​ക​ൾ മാ​ത്രം
Sunday, January 23, 2022 12:19 AM IST
നി​ല​ന്പൂ​ർ: ഞാ​യ​റാ​ഴ്ച നി​ല​ന്പൂ​ർ കെഎസ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ നി​ന്ന് 14 സ​ർ​വീ​സു​ക​ൾ മാ​ത്ര​മാ​യി​രി​ക്കും ന​ട​ത്തു​ക​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മൂ​ന്നാം കോ​വി​ഡ് ത​രം​ഗ​ത്തി​ൽ ലോ​ക് ഡൗ​ണി​ന് സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​മാ​ണ് പോ​ലീ​സ് ഒ​രു​ക്കു​ന്ന​ത്. അ​തി​നാ​ൽ ത​ന്നെ സ്വ​കാ​ര്യ ബ​സു​ക​ൾ ഞാ​യ​റാ​ഴ്ച്ച സ​ർ​വീസ് ന​ട​ത്തി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സ് ഉ​ൾ​പ്പെ​ടെ നി​ല​ന്പൂ​ർ കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ നി​ന്ന് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

നി​ല​ന്പൂ​ർ ഡി​പ്പോ​യി​ൽ നി​ന്ന് രാ​വി​ലെ ര​ണ്ട് സ​ർ​വീ​സു​ക​ൾ നി​ല​ന്പൂ​രി​ൽ നി​ന്ന് വ​ഴി​ക്ക​ട​വി​ലേ​ക്കും അ​വി​ടെ നി​ന്ന് നി​ല​ന്പൂ​ർ വ​ഴി കോ​ഴി​ക്കോ​ട്ടേക്കും സ​ർ​വീ​സ് ന​ട​ത്തും. ഉ​ച്ച​യ്ക്ക് ശേ​ഷം 5.30 നും 6.30 ​നും കോ​ഴി​ക്കോ​ട്ടേ​ക്ക് നി​ല​ന്പൂ​രി​ൽ നി​ന്നു​ള്ള സ​ർ​വീ​സ് ഉ​ണ്ടാ​യി​രി​ക്കും. രാ​വി​ലെ 5.20ന് ​വൈ​റ്റി​ല, 5.50ന് ​എ​റ​ണാ​കു​ളം, 6.30 ന് ​കാ​ളി​കാ​വ് വ​ഴി കാ​ഞ്ഞ​ര​പ​ള്ളി​യി​ലേ​ക്കും 7.15ന് ​കോ​ട്ട​യ​ത്തേ​ക്കും ഉ​ച്ച​ക്ക് 2.15ന് ​ക​ട്ട​പ്പ​ന, നാ​ലി​ന് ആ​ല​പ്പു​ഴ, 5.30ന് ​കോ​ട്ട​യം, രാ​ത്രി 8.10ന് ​തിരു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​മാ​ണ് സ​ർ​വ്വീ​സ് ഉ​ണ്ടാ​കു​ക.

11 ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ്

നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ കെഎസ്ആ​ർ​ടി​സി​യി​ലെ 11 ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ചു. ഏ​ഴു ഡ്രൈ​വ​ർ​മാ​ർ​ക്കും നാ​ലു ക​ണ്ട​ക്ട​ർ​മാ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഡ്രൈ​വ​ർ​മാ​രു​ടെ കു​റ​വ് മൂ​ലം നി​ല​ന്പൂ​ർ ഡി​പ്പോ​യി​ൽ നി​ന്നു​ള്ള സ​ർ​വീസു​ക​ൾ വെ​ട്ടി ചു​രു​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ.്
ഡ്രൈ​വ​ർ​മാ​ർ​ക്കും ക​ണ്ട​ക്ട​ർ​മാ​ർ​ക്കും കോ​വി​ഡ് പ​ട​രു​ന്ന​ത് മൂ​ന്നാം കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് വ​രു​മാ​ന​ത്തി​ലും വ​ലി​യ ഇ​ടി​വാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത.് ജ​നു​വ​രി​യു​ടെ തു​ട​ക്ക​ത്തി​ൽ പ്ര​തി​ദി​നം അ​ഞ്ച​ര ല​ക്ഷം വ​രെ​യു​ണ്ടാ​യി​രു​ന്ന ക​ള​ക്ഷ​ൻ 2.85 ല​ക്ഷ​മാ​യി കു​റ​ഞ്ഞു. ഡ്രൈ​വ​ർ​മാ​രി​ല്ലാ​ത്ത​തി​നാ​ൽ പ​ല ബ​സു​ക​ളും ക​ട്ട​പ്പു​റ​ത്താ​ണ.് 30 സ​ർ​വീ​സു​ക​ൾ 20 ആ​യി കു​റ​ഞ്ഞു. ഇ​തും വ​രു​മാ​ന​ത്തെ കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്.