കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള സൗ​ജ​ന്യ ക​ന്പ്യൂ​ട്ട​ർ പ​രി​ശീ​ല​ന പ​ദ്ധ​തി
Sunday, January 23, 2022 12:19 AM IST
അ​ങ്ങാ​ടി​പ്പു​റം: പു​ത്ത​ന​ങ്ങാ​ടി സെ​ന്‍റ് മേ​രീ​സ് കോ​ളജി​ലെ ക​ന്പ്യൂ​ട്ട​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റും അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്കാ​യി സൗ​ജ​ന്യ​ക​ന്പ്യൂ​ട്ട​ർ പ​രി​ശീ​ല​ന പ​ദ്ധ​തി ആ​രം​ഭി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം വി​ൻ​സി അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യോ​ഗ​ത്തി​ൽ ക​ന്പ്യൂ​ട്ട​ർ ഡി​പ്പാ​ർ​ട്ട്മെന്‍റ് ത​ല​വ​ൻ സൗ​ര​ഭ് സ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഫാ.​ഡെ​ന്നി ചോ​ല​പ്പ​ള്ളി​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ.​ചാ​ക്കോ കൊ​ച്ചു​പ​റ​ന്പി​ൽ എ​ന്നി​വ​ർ ഈ ​പ്രോ​ഗ്രാ​മി​നെ കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ണ്‍ ശ്രീ​ജ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. ഐ​ക്യു​എ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി​ജു സാ​റി​ന്‍റെ ന​ന്ദി​പ്ര​കാ​ശ​ന​ത്തോ​ടു​കൂ​ടി യോ​ഗം അ​വ​സാ​നി​ച്ചു.

പ​തി​ന​ഞ്ചോ​ളം കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ ഈ ​പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ക​ന്പ്യൂ​ട്ട​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റിലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ത്ഥി​ക​ളും ആ​ണ് ഈ ​പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.