ആ​ർ​ച്ച: സ്വ​യം പ്ര​തി​രോ​ധ പ​രി​ശീ​ല​നം
Sunday, January 23, 2022 12:19 AM IST
നി​ല​ന്പൂ​ർ: എ​രു​മ​മു​ണ്ട നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി സ്വ​യം പ്ര​തി​രോ​ധ പ​രി​ശീ​ല​ന പ​രി​പാ​ടി​യാ​യ ആ​ർ​ച്ച-2022 പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന ശി​ബി​രം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് സ​ജി തോ​മ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

കേ​ര​ള മ​ഹി​ള സ​മ​ഖ്യ സൊ​സൈ​റ്റി ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​റ​ജീ​ന ക്ലാ​സ് ന​യി​ച്ചു. ജി​ല്ല സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ​സ് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ക​മ്മീ​ഷ​ണ​ർ റോ​സ​മ്മ ഫി​ലി​പ്പ് വോ​ള​ന്‍റിയേ​ഴ്സി​ന് പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ന​ൽ​കി. പ്രോ​ഗ്രാം ഓ​ഫീ​സ​ർ വി​ൻ​സെ​ന്‍റ് മ​ണ്ണി​ത്തോ​ട്ടം, ഡി.​കെ.​സു​രേ​ഷ് കു​മാ​ർ, വോ​ള​ന്‍റിയ​ർ ലീ​ഡ​ർ നേ​ഹ വി​ൻ​സെന്‍റ്, നാ​സി​യ, ജോ​സ്ന ബി​നു, ഏ​യ്ഞ്ച​ൽ സ​ണ്ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.