ലോ​ക്ഡൗ​ണി​ന് സ​മാ​ന​മാ​യ നി​യ​ന്ത്ര​ണം: പോ​ലീ​സ് ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കും
Sunday, January 23, 2022 12:19 AM IST
നി​ല​ന്പൂ​ർ: കോ​വി​ഡ് മൂ​ന്നാം ത​രം​ഗം വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഞാ​യ​റാ​ഴ്ച ലോ​ക്ഡൗ​ണി​ന് സ​മാ​ന​മാ​യ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്പോ​ൾ നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ പോ​ലീ​സ് നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കും. മൂ​ന്നാം കോ​വി​ഡ് ത​രം​ഗ​ത്തി​ലെ ആ​ദ്യ വാ​രാ​ന്ത്യ ലോ​ക്ഡൗ​ണാ​ണ് ഞാ​യ​റാ​ഴ്ച​യു​ണ്ടാ​കു​ക. നാ​ടു​കാ​ണി അ​തി​ർ​ത്തി​ മു​ത​ൽ പ്ര​ധാ​ന ടൗ​ണു​ക​ളി​ലും പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലും പോ​ലീ​സ് നി​ല​യു​റ​പ്പി​ക്കും. അ​തി​ന് പു​റ​മെ പോ​ലീ​സി​ന്‍റെ പ​ട്രോ​ളി​ംഗുമു​ണ്ടാ​കും. സ​ർ​ക്കാ​ർ മു​ൻ കൂ​ട്ടി അ​നു​മ​തി ന​ൽ​കി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ന​ട​ക്കു​ക.

അ​വ​ശ്യസ​ർ​വീ​സു​ക​ൾ​ക്ക് അ​നു​മ​തി​യു​ണ്ട്. പ​ല​വ്യ​ഞ്ജ​ന, പ​ച്ച​ക്ക​റി, ബേ​ക്ക​റി ക​ട​ക​ൾ​ക്ക് രാ​വി​ലെ ഏ​ഴ് മു​ത​ൽ രാ​ത്രി ഒ​ന്പ​ത് വ​രെ പ്ര​വ​ർ​ത്തി​ക്കാം. അ​നാ​വ​ശ്യ​മാ​യി യാ​ത്ര ചെ​യ്യു​ന്ന യാ​ത്ര​ക്കാ​രെ പോ​ലീ​സ് നി​യ​ന്ത്രി​ക്കും. പെ​ട്ടെന്നു​ണ്ടാ​കു​ന്ന അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ൾ​ക്ക് യാ​ത്ര ചെ​യ്യാ​ൻ യാ​ത്ര​ക്കാ​ർ സ​ത്യ​വാ​ങ്മൂ​ലം എ​ഴു​തി കൈ​വ​ശം വയ്ക്ക​ണം. പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടാ​ൽ കാ​ണി​ക്ക​ണം. നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് പൊ​തു​ജ​ന​ങ്ങ​ൾ പ​രി​പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. സ്വ​കാ​ര്യ ബ​സു​ക​ളും ടാ​ക്സി​ക​ളും നി​ര​ത്തി​ലി​റ​ങ്ങി​ല്ല. കെഎസ്ആ​ർ​ടി​സി ദീ​ർ​ഘ ദൂ​ര സ​ർ​വീ​സ് മാ​ത്ര​മാ​ണ് ന​ട​ത്തു​ക.