കോ​വി​ഡ്: മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് ധ​ന​സ​ഹാ​യം വേ​ഗ​ത്തി​ലാ​ക്കാ​ൻ ന​ട​പ​ടി
Monday, January 24, 2022 12:27 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്കു ധ​ന​സ​ഹാ​യ തു​ക വി​ത​ര​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ ന​ട​പ​ടി​ക​ളാ​യി. എ​ഡി​എം മെ​ഹ​റ​ലി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ തീ​രു​മാ​ന പ്ര​കാ​രം ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​യി വി​ല്ലേ​ജ് ത​ല​ത്തി​ൽ ആ​ശാ​വ​ർ​ക്ക​ർ​മാ​രു​ടെ​യും അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​മാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ വീ​ടു​ക​ളി​ൽ നി​ന്നു നേ​രി​ട്ടു വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി. ല​ഭ്യ​മാ​യ വി​ശ​ദാം​ശ​ങ്ങ​ൾ ജി​ല്ലാ ക​ള​ക്ട​ർ വി.​ആ​ർ പ്രേം​കു​മാ​റി​നു സ​മ​ർ​പ്പി​ച്ചു. ആ​ശാ​വ​ർ​ക്ക​ർ​മാ​രും അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ക​രും ല​ഭ്യ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​ത​ത് മേ​ഖ​ല​യി​ലെ വി​ല്ലേ​ജ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ നേ​രി​ട്ടു അ​പേ​ക്ഷ​യും അ​നു​ബ​ന്ധ രേ​ഖ​ക​ളും സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

വി​ശ​ദാം​ശ​ങ്ങ​ൾ ന​ൽ​കാ​ൻ ഇ​നി ആ​രെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ൽ എ​ത്ര​യും വേ​ഗം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്കു ധ​ന​സ​ഹാ​യം ആ​വ​ശ്യ​മി​ല്ലെ​ങ്കി​ൽ അ​വ​ർ സാ​ക്ഷ്യ​പ​ത്രം ന​ൽ​ക​ണം. അ​വ​കാ​ശി​ക​ൾ ആ​രെ​ങ്കി​ലും നാ​ട്ടി​ൽ ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മ​റ്റു അ​വ​കാ​ശി​ക​ൾ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​തി​നു​ള്ള സ​മ്മ​ത​പ​ത്ര​വും ന​ൽ​ക​ണം. ഇ​ക്കാ​ര്യ​ങ്ങ​ൾ ത​ഹ​സി​ൽ​ദാ​ർ​മാ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ മു​ഖേ​ന മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​രെ അ​റി​യി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് ബാ​ധി​ച്ചു മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ആ​ശ്രി​ത​ർ​ക്കു ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ൽ ശേ​ഖ​രി​ക്കു​ന്ന​തി​നു ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റു​മാ​രു​ടെ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചി​രു​ന്നു. ഓ​ണ്‍​ലൈ​ൻ യോ​ഗ​ത്തി​ൽ സ​ബ് ക​ള​ക്ട​ർ ശ്രീ​ധ​ന്യ സു​രേ​ഷ്, തി​രൂ​ർ ആ​ർ​ഡി​ഒ പി. ​സു​രേ​ഷ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​രാ​യ ഡോ.​ജെ.​ഒ അ​രു​ണ്‍, ഡോ.​എം.​സി റ​ജി​ൽ, കെ. ​ല​ത, പി.​എ​ൻ പു​രു​ഷോ​ത്ത​മ​ൻ, ത​ഹ​സി​ൽ​ദാ​ർ​മാ​രാ​യ ടി.​എ​ൻ വി​ജ​യ​ൻ, അ​ബൂ​ബ​ക്ക​ർ പു​ലി​ക്കു​ത്ത്, പി. ​ഉ​ണ്ണി, മോ​ഹ​ന​ൻ നൂ​ഞ്ഞാ​ട​ൻ, പി. ​ര​ഘു​നാ​ഥ​ൻ, എം.​എ​സ് സു​രേ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.