ക​രി​ന്പ് ജ്യൂ​സ് മെ​ഷീ​നു​ക​ൾ മോ​ഷ്ടി​ക്കു​ന്ന സം​ഘം പി​ടി​യി​ൽ
Monday, January 24, 2022 12:28 AM IST
എ​ട​ക്ക​ര: പാ​ത​യോ​ര​ങ്ങ​ളി​ൽ നി​ന്നു ക​രി​ന്പ് ജ്യൂ​സ് മെ​ഷീ​നും ആ​ക്രി സാ​ധ​ന​ങ്ങ​ളും മോ​ഷ്ടി​ക്കു​ന്ന സം​ഘം വ​ഴി​ക്ക​ട​വ് പോ​ലി​സി​ന്‍റെ പി​ടി​യി​ലാ​യി. പെ​രി​ന്ത​ൽ​മ​ണ്ണ കൊ​ള​ത്തൂ​ർ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന തൃ​ശൂ​ർ ചാ​വ​ക്കാ​ട് സ്വ​ദേ​ശി നൈ​നാ​ൻ ഹു​സൈ​ൻ (45), പെ​രി​ന്ത​ൽ​മ​ണ്ണ കൊ​ള​ത്തൂ​ർ സ്വ​ദേ​ശി പ​റ​യ​ൻ​കാ​ട്ടി​ൽ ഹി​ലാ​ൽ (33) എ​ന്നി​വ​രാ​ണ് തൊ​ണ്ടി മു​ത​ലു​ക​ൾ സ​ഹി​തം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഈ ​മാ​സം 16 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

വ​ഴി​ക്ക​ട​വ് മു​ണ്ട സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ൽ വ​ഴി​ക്ക​ട​വ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. പി​ടി​യി​ലാ​യ ഹു​സൈ​ൻ ചാ​വ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​ടി​പി​ടി, വ​ധ​ശ്ര​മം, വ​ഞ്ച​ന തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

നി​ല​ന്പൂ​ർ ഡി​വൈ​എ​സ്പി സാ​ജു കെ. ​അ​ബ്ര​ഹാ​മി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം വ​ഴി​ക്ക​ട​വ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി. ​അ​ബ്ദു​ൾ ബ​ഷീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ എ​സ്ഐ എം. ​അ​സൈ​നാ​ർ, സി​പി​ഒ​മാ​രാ​യ അ​ബൂ​ബ​ക്ക​ർ നാ​ല​ക​ത്ത്, റി​യാ​സ് ചീ​നി, എ​സ്. പ്ര​ശാ​ന്ത്, അ​ഭി​ലാ​ഷ് കൈ​പ്പി​നി, കെ.​ടി ആ​ഷി​ഫ് അ​ലി, ജി​യോ ജേ​ക്ക​ബ്, ടി. ​നി​ബി​ൻ​ദാ​സ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. വ​ഴി​ക്ക​ട​വ് പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ തോ​മ​സു​കു​ട്ടി പ്ര​തി​ക​ളു​മാ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. പ്ര​തി​ക​ളെ കോ​ട​തി ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.