സ്കൂ​ളി​ലൊ​രു​ക്കി​യ ഗാ​ന്ധി​ചി​ത്രം ശ്ര​ദ്ധേ​യ​മാ​യി
Tuesday, January 25, 2022 11:26 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പെ​രി​ന്ത​ൽ​മ​ണ്ണ ഗ​വ​ണ്‍​മെ​ന്‍റ് മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂളി​ൽ സ്കൂ​ളി​ലെ ചി​ത്ര​ക​ലാ അ​ധ്യാ​പ​ക​നാ​യ സ​ജി​ ചെ​റു​ക​ര​യും വി​ദ്യാ​ല​യ​ത്തി​ലെ ചി​ത്ര​ക​ലാ അ​ഭ്യ​സി​ക്കു​ന്ന കു​ട്ടി​ക​ളും ഒ​രു​ക്കി​യ രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ചി​ത്രം ശ്ര​ദ്ധേ​യ​മാ​യി. ഏ​ഷ്യ​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ വെ​ക്ട​ർ ആ​ർ​ട്ട് പോ​ർ​ട്രേ​റ്റ് ആ​ണി​തെ​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ന​ഗ​ര​സ​ഭാ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​എ​സ് സ​ന്തോ​ഷ് കു​മാ​ർ ചി​ത്ര​ത്തി​ന്‍റെ സ​മ​ർ​പ്പ​ണം നി​ർ​വ​ഹി​ച്ചു. സ്കൂ​ളി​ലെ എ​സ്പി​സി അം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കി. പി​ടി​എ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് മു​സ്ത​ഫ സ​ജി ചെ​റു​ക​ര​യെ പൊ​ന്നാ​ട അ​ണി​യി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ബി​ജു​കു​മാ​ർ, ഹെ​ഡ്മാ​സ്റ്റ​ർ ഇ​ൻ​ചാ​ർ​ജ് പി.​പി.ഹ​രി​കൃ​ഷ്ണ​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ. ​അ​ശ്വി​നി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.