ആ​ലു​വ​യി​ൽ ച​ര​ക്കു​വ​ണ്ടി പാ​ളം തെ​റ്റി; രാ​ജ്യ​റാ​ണി വൈ​കി​യ​ത് പ​ത്തു​മ​ണി​ക്കൂ​ർ
Saturday, January 29, 2022 12:29 AM IST
നി​ല​ന്പൂ​ർ: ആ​ലു​വ​യി​ൽ ച​ര​ക്കു വ​ണ്ടി പാ​ളം തെ​റ്റി​യ​തി​നെ തു​ട​ർ​ന്നു കൊ​ച്ചു​വേ​ളി​യി​ൽ നി​ന്നു നി​ല​ന്പൂ​രി​ലേ​ക്കു​ള്ള രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സ് വ​ണ്ടി പ​ത്തു മ​ണി​ക്കൂ​ർ വൈ​കി. പു​ല​ർ​ച്ചെ അ​ഞ്ചി​നു നി​ല​ന്പൂ​രി​ൽ എ​ത്തേ​ണ്ട വ​ണ്ടി ഉ​ച്ചക​ഴി​ഞ്ഞു മൂ​ന്നു മ​ണി​ക്ക് ശേ​ഷ​മാ​ണ് എ​ത്തി​യ​ത്. കോ​ട്ട​യ​ത്ത് നി​ന്നു നി​ല​ന്പൂ​രി​ലേ​ക്കു പു​റ​പ്പെ​ടു​ന്ന എ​ക്സ്പ്ര​സ് വ​ണ്ടി ത​ട​സം കാ​ര​ണം റെ​യി​ൽ​വേ റ​ദ്ദ് ചെ​യ്തു. ഇ​തു രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​ണ് നി​ല​ന്പൂ​രി​ൽ എ​ത്തേ​ണ്ടി​യി​രു​ന്ന​ത്. ട്രാ​ക്കി​ലേ​ക്കു ക​യ​റു​ന്നി​ട​ത്താ​ണ് പാ​ളം തെ​റ്റി​യ​ത് എ​ന്ന​തി​നാ​ലാ​ണ് മ​റ്റു വ​ണ്ടി​ക​ൾ​ക്കു ഓ​ടാ​ൻ ക​ഴി​യാ​ത്ത വി​ധം ത​ട​സ​മു​ണ്ടാ​യ​തെ​ന്നു റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

രാ​ജ്യ​റാ​ണി പ​ത്തു മ​ണി​ക്കൂ​റോ​ളം വൈ​കി​യ​തു യാ​ത്ര​ക്കാ​ർ​ക്കു ദു​രി​ത​മാ​യി. പ​ല​രും രാ​വി​ലെ ഷൊ​ർ​ണൂ​ർ, അ​ങ്ങാ​ടി​പ്പു​റം, നി​ല​ന്പൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ എ​ത്തു​മെ​ന്നു പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​തി​നാ​ൽ അ​തി​ന​നു​സ​രി​ച്ചു​ള്ള സൗ​ക​ര്യ​ങ്ങ​ൾ മു​ൻ​കൂ​ട്ടി ത​ന്നെ ചെ​യ്തി​രു​ന്നു.

തൃ​ശൂ​രി​ലേ​ക്കും മ​റ്റു​മു​ള്ള യാ​ത്ര​ക്കാ​ർ മ​റ്റു മാ​ർ​ഗ​ങ്ങ​ൾ തേ​ടു​ക​യാ​ണ് ചെ​യ്ത​തെ​ന്നു സ​ഹ​യാ​ത്രി​ക​ർ പ​റ​ഞ്ഞു. കോ​ട്ട​യം-​നി​ല​ന്പൂ​ർ എ​ക്സ്പ്ര​സ് വ​ണ്ടി റ​ദ്ദ് ചെ​യ്ത​തോ​ടെ ആ ​വ​ണ്ടി​ക്ക് ക​ണ​ക്കാ​ക്കി​യി​രു​ന്ന യാ​ത്ര​ക്കാ​രും ദു​രി​ത​ത്തി​ലാ​യി. ഉ​ച്ച​ക്ക് ര​ണ്ടു​മ​ണി​യോ​ടെ ഒ​രു ഷൊ​ർ​ണൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള ഒ​രു ട്രാ​ക്ക് ശ​രി​യാ​ക്കി​യ​തോ​ടെ​യാ​ണ് രാ​ജ്യ​റാ​ണി​ക്കും മ​റ്റും ക​ട​ന്നു​പോ​കാ​നാ​യ​ത്. പാ​യ്ക്കിം​ഗ് പ്ര​വൃ​ത്തി​ക​ളും ഇ​ല​ക്ട്രി​ക്ക​ൽ പ്ര​വൃ​ത്തി​ക​ളും ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും പാ​ല​ക്കാ​ട് റെ​യി​ൽ​വേ ഡി​വി​ഷ​ൻ പി​ആ​ർ​ഒ കെ. ​ഗോ​പി​നാ​ഥ് അ​റി​യി​ച്ചു.