അ​മ്മ​യു​ടെ കൈ​യി​ൽ നി​ന്ന് പു​ഴ​യി​ൽ വീ​ണ പെ​ണ്‍​കു​ഞ്ഞി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല
Thursday, May 12, 2022 11:18 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​പ്പാ​ട്ടു​ക​ര റെ​യി​ൽ​വേ പാ​ല​ത്തി​ന് മു​ക​ളി​ൽ അ​മ്മ​യു​ടെ കൈ​യി​ൽ നി​ന്ന് പു​ഴ​യി​ലേ​ക്ക് വീ​ണ് കാ​ണാ​താ​യ 11 ദി​വ​സം പ്രാ​യ​മാ​യ പെ​ണ്‍​കു​ഞ്ഞി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. പു​ഴ​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും ര​ണ്ടു​ദി​വ​സ​മാ​യി ന​ട​ത്തി​വ​ന്ന തെ​ര​ച്ചി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ അ​വ​സാ​നി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​ത​ൽ അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ അ​ഞ്ച് യൂ​ണി​റ്റു​ക​ളും സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ളും പോ​ലീ​സും നാ​ട്ടു​കാ​രു​മ​ട​ക്കം 70-ലേ​റെ​പ്പേ​രു​ടെ സം​ഘ​മാ​ണ് തെ​ര​ച്ചി​ലി​നി​റ​ങ്ങി​യ​ത്.
പാ​ല​ത്തി​ന് താ​ഴ്ഭാ​ഗ​ത്ത് ക​ട്ടു​പ്പാ​റ ത​ട​യ​ണ മു​ത​ൽ പാ​ലം വ​രെ​യു​ള്ള ര​ണ്ടു​കി​ലോ​മീ​റ്റ​റി​ലേ​റെ ദൂ​രം പു​ഴ​യു​ടെ ഇ​രു​വ​ശ​വും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു. മൂ​ന്ന് റ​ബ്ബ​ർ വ​ള്ള​ങ്ങ​ള​ട​ക്കം എ​ത്തി​ച്ചാ​യി​രു​ന്നു തെ​ര​ച്ചി​ൽ. ഇ​തി​നു​പു​റ​മേ റെ​യി​ൽ​പാ​ള​ത്തി​ന് ഇ​രു​വ​ശ​വു​മു​ള്ള പൊ​ന്ത​ക്കാ​ടു​ക​ളി​ലും തെ​ര​ച്ചി​ൽ ന​ട​ത്തി. കു​ട്ടി​യു​ടെ മാ​താ​വി​ന്‍റെ വീ​ടി​ന് സ​മീ​പ​ത്തെ പ​റ​ന്പു​ക​ളി​ലും കി​ണ​റു​ക​ളി​ലു​മ​ട​ക്കം പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും കു​ഞ്ഞി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല.
ചൊ​വ്വാ​ഴ്ച രാ​ത്രി 11-ഓ​ടെ​യാ​ണ് മാ​ന​സി​ക അ​സ്വാ​സ്ഥ്യ​ത്തി​ന് ചി​കി​ത്സ തേ​ടു​ന്ന 35-കാ​രി​യു​ടെ കു​ഞ്ഞി​നെ കാ​ണാ​താ​യ​ത്. രാ​ത്രി വീ​ടി​ന് സ​മീ​പ​ത്തു​ള്ള മ​പ്പാ​ട്ടു​ക​ര പാ​ല​ത്തി​ന് മു​ക​ളി​ൽ കു​ഞ്ഞു​മാ​യി നി​ൽ​ക്കു​ന്പോ​ൾ തീ​വ​ണ്ടി വ​ന്നു. പാ​ല​ത്തി​ന്‍റെ സു​ര​ക്ഷി​ത​ഭാ​ഗ​ത്തേ​ക്ക് മാ​റി നി​ൽ​ക്ക​വേ തീ​വ​ണ്ടി ക​ട​ന്നു​പോ​യ​പ്പോ​ഴു​ണ്ടാ​യ വി​റ​യ​ലി​ൽ ക​യ്യി​ൽ നി​ന്ന് കു​ഞ്ഞ് താ​ഴേ​ക്ക് വീ​ണെ​ന്നാ​ണ് യു​വ​തി ബ​ന്ധു​ക്ക​ളോ​ട് പ​റ​ഞ്ഞ​ത്.
അ​ന്ന് രാ​ത്രി തു​ട​ങ്ങി ബു​ധ​നാ​ഴ്ച പ​ക​ലും തെ​ര​ഞ്ഞെ​ങ്കി​ലും കു​ഞ്ഞി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്നാ​ണ് കൂ​ടു​ത​ൽ​പ്പേ​രെ ഉ​ൾ​പ്പെ​ടു​ത്തി വ്യാ​ഴാ​ഴ്ച വി​ശ​ദ​മാ​യ തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. ഉ​ച്ച​യോ​ടെ​യു​ണ്ടാ​യ ക​ന​ത്ത മ​ഴ​യും തെ​ര​ച്ചി​ലി​ന് ത​ട​സ​മാ​യി. പെ​രി​ന്ത​ൽ​മ​ണ്ണ, മ​ണ്ണാ​ർ​ക്കാ​ട്, മ​ല​പ്പു​റം, മ​ഞ്ചേ​രി, നി​ല​ന്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ഗ്നി​ര​ക്ഷാ യൂ​ണി​റ്റു​ക​ളി​ൽ നി​ന്ന് 25 ജീ​വ​ന​ക്കാ​രും സി​വി​ൽ ഡി​ഫ​ൻ​സ് ഫോ​ഴ്സി​ലെ 25 അം​ഗ​ങ്ങ​ളും ചേ​ർ​ന്നാ​യി​രു​ന്നു തെ​ര​ച്ചി​ൽ. മ​ല​പ്പു​റം ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ എ​സ്.​എ​ൽ.​ദി​ലീ​പി​ന്‍റെ​യും പെ​രി​ന്ത​ൽ​മ​ണ്ണ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സി. ​ബാ​ബു​രാ​ജ​ൻ, നി​ല​ന്പൂ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി.​ടി.​ഉ​മ്മ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു തെ​ര​ച്ചി​ൽ.
പെ​രി​ന്ത​ൽ​മ​ണ്ണ ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ പു​ളി​ക്ക​ൽ, എ​സ്ഐ സി.​കെ.​നൗ​ഷാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സും ട്രോ​മാ​കെ​യ​ർ പെ​രി​ന്ത​ൽ​മ​ണ്ണ സ്റ്റേ​ഷ​ൻ യൂ​ണി​റ്റി​ലെ പ​ത്തോ​ളം പേ​രും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. യൂ​ണി​റ്റ് ലീ​ഡ​ർ ജ​ബ്ബാ​ർ ജൂ​ബി​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റ​ഹീ​സ് കു​റ്റീ​രി, ഷം​സു പാ​ലൂ​ർ, സ​ക്കീ​ർ കു​ന്ന​പ്പ​ള്ളി, അ​ൻ​വ​ർ ഫൈ​സി, ജി​ൻ​ഷാ​ദ് പൂ​പ്പ​ലം, സ​ക്കീ​ർ പു​ലാ​മ​ന്തോ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കാ​ളി​ക​ളാ​യി.