തെ​രു​വി​ൽ അ​ടു​പ്പു ക​ത്തി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം
Sunday, May 15, 2022 1:14 AM IST
അ​ങ്ങാ​ടി​പ്പു​റം: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പാ​ച​ക​വാ​ത​ക വി​ല വ​ർ​ധ​ന​വി​നെ​തി​രെ തെ​രു​വി​ൽ അ​ടു​പ്പു ക​ത്തി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​വ് കാ​ര​ണം അ​ടു​ക്ക​ള​ക​ൾ പൂ​ട്ടേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് ജ​ന​ങ്ങ​ളെ​ന്നും ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​രി​നെ​തി​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി വ​ൻ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​തെ​ന്നും സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡന്‍റ് കെ.​എ​സ്. അ​നി​ഷ് പ​റ​ഞ്ഞു. പു​ഴ​ക്കാ​ട്ടി​രി​യി​ൽ ന​ട​ന്ന സ​മ​ര​ത്തി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് താ​ഹി​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡന്‍റ് ചോ​യി​ക്കു​ട്ടി, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ഘു​നാ​ഥ്, ര​വി​ന്ദ്ര​ൻ, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍​റ് ജ​യ​ശ്രീ, ശ​ങ്ക​ര​ൻ, കേ​ശ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.