പാ​ണ​ന്പ്ര​യി​ൽ ടൂ​റി​സ്റ്റ് ബ​സ് മ​റി​ഞ്ഞ് ഏ​ഴു പേ​ർ​ക്കു പ​രി​ക്ക്
Sunday, May 15, 2022 1:14 AM IST
തേ​ഞ്ഞി​പ്പ​ലം: ദേ​ശീ​യ​പാ​ത​യി​ലെ സ്ഥി​രം അ​പ​ക​ട മേ​ഖ​ല​യാ​യ പാ​ണ​ന്പ്ര​യി​ൽ ടൂ​റി​സ്റ്റ് ബ​സ് മ​റി​ഞ്ഞു ഏ​ഴു പേ​ർ​ക്കു പ​രി​ക്കേ​റ്റു. തൃ​ശൂ​ർ കി​ളി​മാ​നൂ​ർ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ നി​ന്നു വ​യ​നാ​ട്ടി​ലേ​ക്കു വി​നോ​ദ​യാ​ത്ര പോ​യ സം​ഘം സ​ഞ്ച​രി​ച്ച ബ​സ് ആ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലു മ​ണി​യോ​ടെ​യാ​ണ് മ​റി​ഞ്ഞ​ത്. നി​യ​ന്ത്ര​ണം വി​ട്ട ബ​സ് ഡി​വൈ​ഡ​റി​ൽ ക​യ​റി​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

പ​രി​ക്കേ​റ്റ​വ​രെ തൊ​ട്ട​ടു​ത്ത സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം. ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ന​ട​ൻ ജ​ഗ​തി​ശ്രീ​കു​മാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ട സ്ഥ​ല​ത്തു ത​ന്നെ​യാ​ണ് ഇ​ന്ന​ലെ ബ​സ് മ​റി​ഞ്ഞ​ത്. ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ സ്ഥി​രം അ​പ​ക​ട​വ​ള​വാ​യ ഈ ​വ​ള​വി​ൽ അ​പ​ക​ട​ത്തി​നും അ​റു​തി​യാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ർ.