സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്കെ​തി​രേ ര​ക്ഷി​താ​ക്ക​ൾ
Sunday, May 15, 2022 1:15 AM IST
മ​ഞ്ചേ​രി: സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്കെ​തി​രെ അ​ഴി​മ​തി ആ​രോ​പ​ണ​വു​മാ​യി ര​ക്ഷി​താ​ക്ക​ൾ രം​ഗ​ത്ത്. മ​ഞ്ചേ​രി പ​യ്യ​നാ​ട് വ​ട​ക്കാ​ങ്ങ​ര എ​എം​യു​പി സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്കെ​തി​രെ​യാ​ണ് ര​ക്ഷി​താ​ക്ക​ൾ ആ​രോ​പ​ണ​മു​യ​ർ​ത്തി​യ​ത്. 2019-20 അ​ധ്യ​ായ​ന വ​ർ​ഷ​ത്തി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു യൂ​ണി​ഫോ​മി​നാ​യി അ​നു​വ​ദി​ച്ച ഫ​ണ്ടി​ലാ​ണ് അ​ഴി​മ​തി ആ​രോ​പ​ണം. ര​ണ്ടു ജോ​ഡി യൂ​ണി​ഫോ​മി​നും ത​യ്യ​ൽ കൂ​ലി​ക്കു​മാ​യി 600 രൂ​പ വീ​ത​മാ​ണ് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ വ​ട​ക്കാ​ങ്ങ​ര സ്കൂ​ളി​ൽ കു​ട്ടി​ക​ൾ​ക്കു ര​ണ്ടു ജോ​ഡി യൂ​ണി​ഫോ​മി​നു​ള്ള തു​ണി മാ​ത്ര​മാ​ണ് ന​ൽ​കി​യ​ത്.

മാ​ത്ര​മ​ല്ല ഏ​ഴാം ക്ലാ​സി​ലെ കു​ട്ടി​ക​ൾ​ക്ക് തു​ണി​യോ പ​ണ​മോ ന​ൽ​കി​യി​ല്ലെ​ന്നും ര​ക്ഷി​താ​ക്ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. 2021-22 വ​ർ​ഷ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കു യൂ​ണി​ഫോ​മി​നാ​യി 400 രൂ​പ​യും ത​യ്യ​ൽ കൂ​ലി​ക്ക് പ​ക​രം 200 രൂ​പ​യു​ടെ പി.​ടി. ഫ​ണ്ടി​ന്‍റെ ര​സീ​തി​യും ന​ൽ​കു​ക​യാ​യി​രു​ന്നു. ബാ​ലാ​വ​കാ​ശ​ക​മ്മീ​ഷ​ന്‍റെ 2021 ഏ​പ്രി​ൽ ഏ​ഴി​ലെ ഉ​ത്ത​ര​വ് ചൂ​ണ്ടി​ക്കാ​ട്ടി ര​ക്ഷി​താ​ക്ക​ൾ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​ക്കു പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നൂ​വെ​ങ്കി​ലും ന​ട​പ​ടി​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ക്ഷോ​ഭ​വു​മാ​യി ര​ക്ഷി​താ​ക്ക​ൾ മു​ന്നോ​ട്ടു വ​രു​ന്ന​ത്. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ മു​ൻ പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​സ​ന്തോ​ഷ്കു​മാ​ർ, അ​ബ്ദു​ൾ​ജ​ലീ​ൽ പു​തു​പ്പ​റ​ന്പി​ൽ, വി.​പി അ​ബ്ദു​ള്ള എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.