ഐ​എം​എ ത​രം​ഗം യാ​ത്രയ്ക്ക് സ്വീ​ക​ര​ണം
Monday, May 16, 2022 12:09 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​സാ​മു​വ​ൽ കോ​ശി ന​യി​ക്കു​ന്ന ത​രം​ഗം യാ​ത്ര​ക്ക് ഐ​എം​എ പെ​രി​ന്ത​ൽ​മ​ണ്ണ ബ്രാ​ഞ്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​സാ​മു​വ​ൽ​കോ​ശി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പെ​രി​ന്ത​ൽ​മ​ണ്ണ ഐ​എം​എ പ്ര​സി​ഡ​ന്‍റ് ഡോ.​ഇ.​കെ മു​ഹ​മ്മ​ദ് അ​ബ്ദു​ൾ​നാ​സ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഐ​എം​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​ജോ​സ​ഫ് ബെ​നെ​വ​ൻ, ഡോ. ​സു​രേ​ന്ദ്ര​ബാ​ബു, ഡോ. ​മോ​ഹ​ന​ൻ നൈ​ർ, ഡോ. ​നാ​രാ​യ​ണ​ൻ, ഡോ. ​കെ.​എ സീ​തി, ഡോ. ​വി.​യു സീ​തി, ഡോ.​ജ​യ​കൃ​ഷ്ണ​ൻ, ഡോ. ​ഷ​റ​ഫു​ദീ​ൻ, ഡോ.​നി​ലാ​ർ മു​ഹ​മ്മ​ദ്, ഡോ. ​കെ.​ബി. ജ​ലി​ൽ എ​ന്നീ നേ​താ​ക്ക​ൾ പ്ര​സം​ഗി​ച്ചു. ത​രം​ഗം യാ​ത്ര കേ​ര​ള​ത്തി​ലെ 108 ശാ​ഖ​ക​ളും സ​ന്ദ​ർ​ശി​ച്ചു. സം​സ്ഥാ​ന​ത്തെ ആ​തു​ര ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ളെ സു​ര​ക്ഷി​ത മേ​ഖ​ല​യ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ നാ​ഴി​ക​ക്ക​ല്ലാ​ണ് ത​രം​ഗം യാ​ത്ര​യെ​ന്നു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മ​ഞ്ഞ​ളാം​കു​ഴി​അ​ലി എം​എ​ൽ​എ​യു​മാ​യി നേ​താ​ക്ക​ൾ ച​ർ​ച്ച ന​ട​ത്തി.