അങ്ങാടിപ്പുറം: അങ്ങാടിപ്പുറം തരകൻ ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷിച്ച 1981-82 അധ്യയനവർഷത്തിലെ എസ്എസ്എൽസി ബാച്ച് 40 വർഷത്തിനു ശേഷം സംഗമിച്ചു. സ്നേഹസംഗമത്തിൽ ചെയർമാൻ വി.കെ. ശ്രീനിവാസൻ അധ്യക്ഷതവഹിച്ചു.
അധ്യാപകർ ഭദ്രദീപം തെളിയിച്ചു. സ്കൂൾ മാനേജർ വി.കെ. വേണുഗോപാൽ, അധ്യാപകരായ പി.പി. ത്രേസ്യകുട്ടി, എ. സുഭദ്ര, എ.എൻ. ഇന്ദിര, തുത്തുമ്മ, നഫീസ, പി.എം ചന്ദ്രിക, സി.വി. സുശീല, പി.എ. പരമേശ്വരൻ, ചന്ദ്രശേഖരൻ, റഹ്മത്തുള്ള, എം. ശാന്ത, പി.സി രാധ തുടങ്ങിയവർ പ്രസംഗിച്ചു.
അധ്യാപകരെ പൊന്നടയണിയിച്ചു ഉപഹാരം നൽകി. സി.വി. സുരേഷ്ബാബു (പ്രസിഡന്റ്), വി.കെ. അബ്ബാസ്, പി.സി. നന്ദിനി (വൈസ് പ്രസിഡന്റ്), പി. ചന്ദ്രിക (സെക്രട്ടറി), വി.കെ. വിജയരാഘവൻ, സുവർണ (ജോയിന്റ് സെക്രട്ടറി), എ.എം സതീഷ് (ട്രഷറർ), വി.കെ. ശ്രീനിവാസൻ (ചീഫ് കണ്‍വീനർ), എ. അയ്യപ്പൻകുട്ടി, സി.വി കൃഷ്ണകുമാരി (കണ്‍വീനർമാർ) എന്നിവരെയും തെരഞ്ഞെടുത്തു.
അനധ്യാപകൻ ബാലൻ, ട്രഷറർ എ.എം സതീഷ്, കണ്‍വീനർ സി.വി സുരേഷ്ബാബു എന്നിവർ പ്രസംഗിച്ചു. 75 പേർ പങ്കെടുത്തു.