മ​ഴ: അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​ൻ സ​ജ്ജ​മാ​യി ജി​ല്ലാ​ ഭ​ര​ണ​കൂ​ടം
Thursday, May 19, 2022 12:45 AM IST
മ​ല​പ്പു​റം: മ​ഴ​ക്കെ​ടു​തി മൂ​ല​മു​ണ്ടാ​കു​ന്ന അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​ൻ ഏ​കോ​പ​ന​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കാ​ൻ വി​വി​ധ വ​കു​പ്പു​ക​ളി​ലെ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ക​ള​ക്ട​റു​ടെ നി​ർ​ദേ​ശം. ജി​ല്ല​യി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കു​മെ​ന്ന കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​ള​ക്ട​ർ വി.​ആ​ർ പ്രേം​കു​മാ​ർ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത​ത്.
അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ സം​വി​ധാ​ന​മു​ണ്ടാ​ക്കും. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു വ​ള്ള​ങ്ങ​ൾ സ​ജ്ജ​മാ​ക്കാ​നും അ​വ ആ​വ​ശ്യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ക്കാ​നും ഫി​ഷ​റീ​സ്, ഗ​താ​ഗ​ത വ​കു​പ്പു​ക​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി. വ​ന​മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കാ​ൻ വ​നം വ​കു​പ്പു​മാ​യി ചേ​ർ​ന്നു ആ​ശ​യ​വി​നി​മ​യ സം​വി​ധാ​ന​മൊ​രു​ക്കും. അ​പ​ക​ട​ക​ര​മാ​യ മ​ര​ങ്ങ​ളും മ​ര​ച്ചി​ല്ല​ക​ളും മു​റി​ച്ചു​മാ​റ്റാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും. ദു​ര​ന്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ സു​ര​ക്ഷി​ത​മാ​യി പാ​ർ​പ്പി​ക്കാ​നും സൗ​ക​ര്യ​മൊ​രു​ക്കും.
ന​ദി​ക​ളി​ലെ ചെ​ളി നീ​ക്കം ചെ​യ്യു​ന്ന പ്ര​വൃ​ത്തി വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ജ​ല​സേ​ച​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി. ഇ​തി​നാ​യി ത​ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹാ​യം ഉ​റ​പ്പാ​ക്കും.ഓ​റ​ഞ്ച് ബു​ക്ക് അ​നു​സ​രി​ച്ചു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ഓ​രോ വ​കു​പ്പു​ക​ളും സ്വീ​ക​രി​ക്കാ​നും നി​ർ​ദേ​ശി​ച്ചു. ജൂ​ണ്‍ 25 ന് ​പു​തു​ക്കി​യ ഓ​റ​ഞ്ച് ബു​ക്ക് പു​റ​ത്തി​റ​ക്കും. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​ൻ ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ ഒ​രു ടീം ​ജി​ല്ല​യി​ൽ ക്യാ​ന്പ് ചെ​യ്യും. ജി​ല്ല​യി​ലെ ഖ​ന​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ ക​ള​ക്ട​ർ നേ​ര​ത്തേ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.ജി​ല്ലാ ഡ​വ​ല​പ്മെ​ന്‍റ് ക​മ്മീ​ഷ​ണ​ർ എ​സ്. പ്രേം​കൃ​ഷ്ണ​ൻ, നി​ല​ന്പൂ​ർ നോ​ർ​ത്ത് ഡി​എ​ഫ്ഒ അ​ശ്വി​ൻ​കു​മാ​ർ, സൗ​ത്ത് ഡി​എ​ഫ്ഒ പി. ​പ്ര​വീ​ണ്‍, ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ.​പി ജ​യ​കു​മാ​ർ, റ​വ​ന്യൂ റി​ക്ക​വ​റി വി​ഭാ​ഗം ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ എം.​സി റ​ജി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ വി​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗ് വ​ഴി ന​ട​ത്തി​യ സം​സ്ഥാ​ന​ത​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ന്‍റെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​ണ് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗം ചേ​ർ​ന്ന​ത്.