വി​ദ്യാ​ല​യ ക​വാ​ട​ത്തി​ൽ ആ​ശു​പ​ത്രി മാ​ലി​ന്യം ത​ള്ളി സാ​മൂ​ഹി​ക വി​രു​ദ്ധ​ർ
Friday, May 20, 2022 12:39 AM IST
മ​ഞ്ചേ​രി: ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ വി​ദ്യാ​ല​യ ക​വാ​ട​ത്തി​ന​ടു​ത്ത് ആ​ശു​പ​ത്രി മാ​ലി​ന്യം ത​ള്ളി​യ​താ​യി പ​രാ​തി. മ​ഞ്ചേ​രി പ​യ്യ​നാ​ട് മു​ബാ​റ​ക് ഇം​ഗ്ലീ​ഷ് സ്കൂ​ളി​ന്‍റെ പ്ര​ധാ​ന ഗേ​റ്റി​ന​ടു​ത്താ​ണ് സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ ക്രൂ​ര വി​നോ​ദം. പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഒ​രു ലോ​ഡ് മാ​ലി​ന്യം ഇ​വി​ടെ ത​ട്ടി​യി​രി​ക്കു​ന്ന​ത്.
മ​രു​ന്നു​കു​പ്പി​ക​ളും മ​റ്റും അ​ട​ങ്ങു​ന്ന മാ​ലി​ന്യം തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യോ കൊ​ണ്ടു വ​ന്നു ത​ട്ടി​യ​താ​ണെ​ന്ന് ക​രു​തു​ന്നു. മ​ഴ തു​ട​രു​ന്ന​തോ​ടെ ചീ​ഞ്ഞൊ​ലി​ക്കു​ന്ന മാ​ലി​ന്യം പ്ര​ദേ​ശ​ത്തെ ദു​ർ​ഗ്ഗ​ന്ധ​പൂ​രി​ത​മാ​ക്കി​യി​ട്ടു​ണ്ട്. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മ​ഞ്ചേ​രി പോലീ​സി​ലും ന​ഗ​ര​സ​ഭ​ക്കും പ​രാ​തി ന​ൽ​കി.