ബൈ​ക്കി​നു പി​റ​കി​ൽ ബ​സി​ടി​ച്ച് ര​ണ്ടു പേ​ർ​ക്കു പ​രി​ക്ക്
Friday, May 20, 2022 12:40 AM IST
കാ​ളി​കാ​വ്: ബൈ​ക്കി​ന് പി​റ​കി​ൽ ബ​സ്‌​സി​ടി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ര​നും മ​ക​ൾ​ക്കും പ​രി​ക്കേ​റ്റു. അ​ല​ന​ല്ലൂ​ർ സി​എ​ച്ച്സി​യി​ലെ ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ.​പി.​പ്ര​മോ​ദ് കു​മാ​റി​നും (47), മ​ക​ൾ രേ​വ​തി (15) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ്ര​മോ​ദി​ന്‍റെ വ​ല​തു​കാ​ൽ പൊ​ട്ടു​ക​യും മ​ക​ൾ രേ​വ​തി​ക്ക് നെ​റ്റി​യി​ൽ മു​റി​വേ​ൽ​ക്കു​ക​യും ചെ​യ്തു. കാ​ളി​കാ​വ് ചെ​ങ്കോ​ട് എ​സ്.​ആ​ർ.​പെ​ട്രോ​ൾ പ​ന്പി​നു സ​മീ​പം വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തു മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.
മ​ക​ളെ ട്യൂ​ഷ​ൻ സെ​ന്‍ററി​ലാ​ക്കു​ന്ന​തി​നാ​യി വ​രു​ന്ന​തി​നി​ടെ വേ​ഗ​ത​യി​ലെ​ത്തി​യ ബ​സ് ബൈ​ക്കി​ന്‍റെ പി​റ​കി​ൽ ഇ​ടി​ക്കു​ക​യാ​ണു​ണ്ടാ​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ തൊ​ട്ട​ടു​ത്ത പോ​സ്റ്റി​ൽ സ്കൂ​ട്ട​ർ ഇ​ടി​ക്കു​ക​യും ചെ​യ്തു. പോ​ലീ​സ് ജീ​പ്പി​ലാ​ണ് പ​രി​ക്കേ​റ്റ​വ​രെ വ​ണ്ടൂ​ർ സ്വ​കാ​ര്യ​അ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.പി​ന്നീ​ട് അ​വി​ടെ നി​ന്നും പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ബ​സി​ന്‍റെ അ​മി​ത വേ​ഗ​ത​യാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന. അ​പ​ക​ടം ന​ട​ന്ന ഉ​ട​നെ പ​രി​ക്കേ​റ്റ​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കാ​തെ ബ​സ് ജീ​വ​ന​ക്കാ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ട​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.ക​ഴി​ഞ്ഞ ദി​വ​സം കാ​ളി​കാ​വി​ലെ ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ ഈ ​ബ​സി​ന്‍റെ മ​ര​ണ​പ്പാ​ച്ചി​ലി​നെ​തി​രെ കാ​ളി​കാ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി എ​ടു​ത്തി​രു​ന്നി​ല്ല.