മൂ​ന്നാ​ക്ക​ൽ മ​സ്ജി​ദ് റോ​ഡ് ത​ക​ർ​ന്നു
Saturday, May 21, 2022 12:26 AM IST
വ​ളാ​ഞ്ചേ​രി: നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ദി​നം​പ്ര​തി വ​ന്നു പോ​കു​ന്ന തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ എ​ട​യൂ​ർ മൂ​ന്നാ​ക്ക​ൽ മ​സ്ജി​ദി​ലേ​ക്കു​ള്ള റോ​ഡ് ത​ക​ർ​ച്ച​യി​ൽ.
എ​ട​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് പ​ന്ത്ര​ണ്ടി​ൽ അ​ധി​കാ​രി​പ​ടി - മൂ​ന്നാ​ക്ക​ൽ മ​സ്ജി​ദ് റോ​ഡി​ലെ അ​ര കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന ഭാ​ഗ​മാ​ണ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു കി​ട​ക്കു​ന്ന​ത്.
വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നു കി​ട​ക്കു​ന്ന റോ​ഡി​ൽ കു​ടി​വെ​ള്ള പൈ​പ്പി​നാ​യി ചാ​ലു കീ​റി​യ​തോ​ടെ റോ​ഡി​ന്‍റെ ത​ക​ർ​ച്ച കാ​ര്യ​മാ​യി നേ​രി​ട്ട​ത്. മ​സ്ജി​ദി​ലേ​ക്കു അ​രി​യു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളും മ​റ്റും ഏ​റെ പ്ര​യാ​സ​ക​ര​മാ​യാ​ണ് ഇ​തു​വ​ഴി ക​ട​ന്നു പോ​കു​ന്ന​ത്.
ഞാ​യ​റാ​ഴ്ച അ​രി വി​ത​ര​ണ ദി​വ​സ​ങ്ങ​ളി​ലും നി​ര​വ​ധി ആ​ളു​ക​ൾ ഇ​തു​വ​ഴി ക​ട​ന്നു പോ​കു​ന്നു​ണ്ട്. വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നു കി​ട​ക്കു​ന്ന റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​ക്ക് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​വു​ക​യാ​ണ്.