"ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക്' പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം
Saturday, May 21, 2022 12:26 AM IST
കു​റ്റി​പ്പു​റം: കു​റ്റി​പ്പു​റം ബ്ലോ​ക്ക് എ​ട​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ "ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക്' പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പ​ത്തു​ള്ള ത​രി​ശു​ഭൂ​മി​യി​ൽ എ​ട​യൂ​ർ മു​ള​ക് ന​ട്ടു ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
കൃ​ഷി​യി​ൽ സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ക്കാ​നാ​യി എ​ല്ലാ​വ​രും കൃ​ഷി​യി​ലേ​ക്കു ഇ​റ​ങ്ങേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചു എം​എ​ൽ​എ ചൂ​ണ്ടി​ക്കാ​ട്ടി.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹ​സീ​ന ഇ​ബ്രാ​ഹിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ ര​ജി​ന വാ​സു​ദേ​വ​ൻ, സ​ബാ​ഹ്,വേ​ലാ​യു​ധ​ൻ, വി​നോ​ദ്, പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ർ, കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ൾ, കേ​ര​സ​മി​തി അം​ഗ​ങ്ങ​ൾ, പാ​ട​ശേ​ഖ​ര സ​മി​തി അം​ഗ​ങ്ങ​ൾ, കു​ടും​ബ​ശ്രീ തൊ​ഴി​ലു​റ​പ്പ് അം​ഗ​ങ്ങ​ൾ, അ​ങ്ക​ണ​വാ​ടി ടീ​ച്ച​ർ​മാ​ർ, സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ, ക​ർ​ഷ​ക​ർ, കൃ​ഷി​ഭ​വ​ൻ അ​സി​സ്റ്റ​ന്‍റു​മാ​രാ​യ പ്ര​ഭു​കു​മാ​ർ, റ​സി​യ, പ്രി​യ പ്ര​കാ​ശ് എ​ന്നി​വ​രെ​ല്ലാം എ​ട​യൂ​ർ മു​ള​ക്തൈ​ക​ൾ ന​ട്ടു ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.